സ്ഥിരമായി നോട്ടിഫിക്കേഷൻ മ്യൂട്ട് ചെയ്യാവുന്ന സൗകര്യമൊരുക്കി വാട്സ്ആപ്പ്


മുംബൈ: ശല്യക്കാരിൽനിന്നുള്ള ചാറ്റ് നോട്ടിഫിക്കേഷൻ സ്ഥിരമായി നിശബ്ദക്കാൻ (മ്യൂട്ട്)സംവിധാനമൊരുക്കി ഇൻസ്റ്റന്‍റ് മെസേജിംഗ് പ്ലാറ്റ്ഫോമായ വാട്സ്ആപ്പ്. മ്യൂട്ട് നോട്ടിഫിക്കേഷൻ ഫീച്ചറിൽ ‘ഓൾവെയ്സ് ’ എന്ന പുതിയ ഓപ്ഷനാണ് അപ്ഡേഷനിലൂടെ കന്പനി അവതരിപ്പിച്ചിരിക്കുന്നത്. പുതിയ ഫീച്ചറിലൂടെ ഗ്രൂപ്പുകളിൽനിന്നുള്ളതും വ്യക്തിഗത അക്കൗണ്ടുകളിൽനിന്നുള്ളതുമായ നോട്ടിഫിക്കേഷനുകൾ സ്ഥിരമായി മ്യൂട്ട് ചെയ്യാനാവും. ഇതിനു പുറമേ നോട്ടിഫിക്കേഷനുകൾ എട്ട് മണിക്കൂർ, ഒരാഴ്ച എന്നീ സമയപരിധികളിൽ മ്യൂട്ട് ചെയ്യാനും സൗകര്യമൊരുക്കിയിട്ടുണ്ട്. 

നേരത്തെ പരമാവധി ഒരു വർഷത്തേക്കുമാത്രമേ നോട്ടിഫിക്കേഷനുകൾ നിശബ്ദമാക്കാനാവുമായിരുന്നുള്ളൂ. പുതിയ ഫീച്ചർ ലഭ്യമാക്കിക്കൊണ്ടുള്ള അപ്ഡേഷൻ പ്ലേസ്റ്റോറിലും ആപ്പ് സ്റ്റോറിലും ലഭ്യമാണ്. മ്യൂട്ട് ചെയ്യേണ്ട ചാറ്റ് വിൻഡോ തുറന്നശേഷം ഓപ്ഷൻമെനുവിൽനിന്നാണ് മ്യൂട്ട് നോട്ടിഫിക്കേഷൻ എന്ന ഫീച്ചർ തെരഞ്ഞെടുക്കേണ്ടത്. തുടർന്ന് ‘ഓൾവെയ്സ് ’ എന്ന ഓപ്ഷൻ തെരഞ്ഞെടുത്താൽ നോട്ടിഫിക്കേഷൻ സ്ഥിരമായി ഒഴിവാക്കാം. ഒരാഴ്ചത്തേക്കാണു മ്യൂട്ട് ചെയ്യേണ്ടതെങ്കിൽ ‘1 വീക്ക്’ എന്ന ഓപ്ഷൻ തെരഞ്ഞെടുത്താൽ മതി.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed