കേരളത്തിൽ കോവിഡിനെതിരെയുള്ള ചെറുത്ത് നിൽപ്പിൽ വെളിച്ചെണ്ണയ്ക്ക് പങ്കുണ്ടോ?


കോവിഡിനെതിരെയുള്ള പ്രതിരോധത്തിൽ കേരളം ലോക ശ്രദ്ധ ആകർഷിക്കുകയാണ്. ലോകത്ത് കൊവിഡ് എന്ന മഹാമാരി വേരുറപ്പിക്കുന്പോൾ ഇതിനെതിരെ പ്രതിരോധം തീർക്കാനുള്ള തത്രപ്പാടിലാണ് ശാസ്തലോകം. ഇതിനിടെ വെളിച്ചെണ്ണയ്ക്ക് പ്രതിരോധ ശേഷി കൂട്ടാനുള്ള കഴിവുണ്ടെ കണ്ടെത്തലിൽ എത്തിയിരിക്കുകയാണ് ജേണൽ ഓഫ് അസോസിയേഷൻ ഓഫ് ഫിസിഷ്യൻസ് (ജെഎപിഐ) . ഇവരുടെ പഠന റിപ്പോർട്ട് ജെഎപിഐയുടെ ജൂലൈ എഡിഷനിൽ നൽകിയിരുന്നു.

വെളിച്ചെണ്ണയുടെ അണുക്കളെ ചെറുക്കാനുള്ള കഴിവ് മനുഷ്യന്റെ ഇമ്യൂൺ റെസ്‌പോൺസ് സിസ്റ്റത്തിന്റെ ആന്റി ഇൻഫ്‌ളമേറ്ററി സ്വഭാവത്തെ ഉത്തേജിപ്പിക്കുമെന്ന് പഠന റിപ്പോർട്ടിൽ പറയുന്നു. വെളിച്ചെണ്ണ ധാരാളമായി ഉപയോഗിക്കുന്ന കേരളത്തിൽ ഒരു പരിധിവരെ കൊവിഡിനെ ചെറുത്തത് ഇതുകൊണ്ടാകാം എന്ന് സംശയിക്കുന്നതായാണ് ഇവർ അഭിപ്രായപ്പെടുന്നത്.
നാലായിരം വർഷത്തെ പഴക്കമുള്ള ആയുർവേദ ചികിത്സാ രീതിയിലെ മുഖ്യ ഘടകമാണ് വെളിച്ചെണ്ണ. മനുഷ്യനിലും മൃഗങ്ങളിലും വെളിച്ചെണ്ണ മറ്റ് പാർശ്വ ഫലങ്ങളൊന്നുമുണ്ടാക്കില്ലെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed