അമേരിക്കയിലെ 99% കോവിഡ് കേസുകളും അപകടകരമല്ലെന്ന വാദവുമായി ട്രംപ്


വാഷിംഗ്ടണ്‍ ഡിസി: അമേരിക്കയിലെ കോവിഡ് ബാധയുടെ 99 ശതമാനവും അപകടകരമല്ലെന്ന് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. അമേരിക്കയുടെ 244-ാം സ്വാതന്ത്ര്യ ദിനത്തിലാണ് ട്രംപ് ആരോഗ്യവിദഗ്ദ്ധരുടെ നിലപാടുകൾക്ക് വിരുദ്ധമായ സമീപനവുമായി രംഗത്തെത്തിയത്. രാജ്യത്തെ 99 ശതമാനം കേസുകളും അപകടകാരികളല്ലെന്ന നിലപാടിന് എന്തടിസ്ഥാനമാണുളളതെന്ന് ട്രംപ് വിശദീകരിച്ചിട്ടില്ല. 

ഏറ്റവും കൂടുതൽ ആളുകളെ പരിശോധിക്കുന്നതുകൊണ്ടാണ് അമേരിക്കയിൽ കൂടുതൽ രോഗികളെ കണ്ടെത്തുന്നതെന്ന നിലപാട് അമേരിക്കൻ പ്രസിഡന്‍റ് ആവർത്തിച്ചു. 40 ലക്ഷം ആളുകളെയാണ് അമേരിക്കയിൽ പരിശോധിച്ചത്. അങ്ങനെ ചെയ്തത് കൊണ്ടാണ് കേസുകൾ കൂടിയത്. ഇതിൽ 99 ശതമാനവും അപകടരഹിതമാണ്. എണ്ണത്തിന്‍റെയും ഗുണ നിലവാരത്തിന്‍റെയും അടിസ്ഥാനത്തിൽ നോക്കുന്പോൾ ഒരു രാജ്യവും ഇത്രയും വ്യാപകമായ പരിശോധന നടത്തിയിട്ടില്ല- ട്രംപ് പറഞ്ഞു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed