നടി പരിനീതി ചോപ്രയും ആം ആദ്മി പാർട്ടി നേതാവ് രാഘവ് ഛദ്ദയും തമ്മിലുള്ള വിവാഹനിശ്ചയം ഈ മാസം


ബോളിവുഡ് താരം പരിനീതി ചോപ്രയും ആം ആദ്മി പാർട്ടി നേതാവ്  രാഘവ്  ഛദ്ദയുമായുള്ള വിവാഹത്തെ കുറിച്ചുള്ള അഭ്യുഹങ്ങൾ പ്രചരിക്കാൻ തുടങ്ങിയിട്ട് നാളുകളായി. പൊതുസ്ഥലത്ത് ഒന്നിച്ച് എത്തിയതോടെയാണ് ഇരുവരുടെ പേരുകൾ വാർത്തകളിൽ ഇടംപിടിക്കാൻ തുടങ്ങിയത്. എന്നാൽ വിവാഹത്തെ കുറിച്ചുള്ള  ഔദ്യോഗിക പ്രതികരിച്ചിട്ടില്ല. ഏപ്രിൽ ആദ്യവാരത്തോടെ  വിവാഹനിശ്ചയം ഉണ്ടാകുമെന്നാണ് ഇപ്പോൾ പുറത്തു വരുന്ന വിവരം. നടിയെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങളാണ് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അടുത്ത ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും മാത്രമേ ക്ഷണമുള്ളൂവെന്നും ഒരുക്കങ്ങൾ ഡൽഹിയിൽ തകൃതിയിൽ നടക്കുകയാണെന്നും റിപ്പോർട്ടിൽ പറയുന്നു. നിലവിൽ നടി ഡൽഹിയിലാണുളളത്. വിവാഹവാർത്തകൾ പ്രചരിച്ചതിന് തൊട്ടുപിന്നാലെ എ.എ.പി എംപി സഞ്ജീവ് അറോറ പരിനീതിക്കും രാഘവ് ഛദ്ദക്കും അഭിനന്ദനങ്ങൾ അറിയിച്ച് എത്തിയിരുന്നു. 

ട്വിറ്ററിലൂടെയാണ്ആശംസ നേർന്നത്. ഇരുവരുടെയും ഒത്തുചേരൽ‍ സ്നേഹത്താലും സന്തോഷത്താലും അനുഗ്രഹിക്കപ്പെടട്ടെ എന്നായിരുന്നു ട്വീറ്റ്. പരിനീതിയും രാഘവ് ഛദ്ദയും ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സിലെ സഹപാഠികളായിരുന്നു. അടുത്ത സുഹൃത്തുക്കളാണ് ഇരുവരും. പരിനീതി ചോപ്രയെ കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തോട് തന്റെ രാഷ്ട്രീയത്തെ കുറിച്ച് ചോദിക്കു എന്നായിരുന്നു രാഘവിന്റെ പ്രതികരണം.

article-image

23454

You might also like

Most Viewed