സിനിമ നിർമാണത്തിന് പണം വായ്പ നൽകാത്ത റിസർവ് ബാങ്ക് ജീവനക്കാർക്ക് സിനിമ കാണാൻ അവകാശമില്ലെന്ന് അൽഫോൺസ് പുത്രൻ


സിനിമ നിർമാണത്തിന് പണം വായ്പ നൽകാത്തതിനാൽ റിസർവ്  ബാങ്ക് ജീവനക്കാരോട് സിനിമ കാണരുതെന്ന് അഭ്യർഥിച്ച് സംവിധായകൻ അൽഫോൺസ് പുത്രൻ. ഫേസ്ബുക്ക് പേജിലൂടെയാണ് കുറിപ്പ്  പങ്കുവെച്ചിരിക്കുന്നത്. സിനിമയെ ഇല്ലാതാക്കുന്ന  ഈ ഗുരുതര  പ്രശ്നം  പ്രധാനമന്ത്രി നരേന്ദ്രമോദി പരിശോധിക്കണമെന്നും സംവിധായകൻ  കുറിപ്പിൽ പറയുന്നു. സിനിമ നിർമിക്കാൻ റിസർബാങ്ക്  വായ്പ നൽകാത്തതിനാൽ. റിസർവ് ബാങ്കിലെ എല്ലാ ജീവനക്കാരോടും സിനിമ കാണുന്നത് അവസാനിപ്പിക്കണമെന്ന്  അഭ്യർത്ഥിക്കുന്നു. നിങ്ങൾക്ക് ഒരു സിനിമയും കാണാൻ അവകാശമില്ല. 

സിനിമയെ കൊല്ലുന്ന ഈ ഗുരുതര വിഷയം ബഹുമാനപ്പെട്ട പ്രധാനമന്ത്രി നരേന്ദ്രമോദി  പരിശോധിക്കണം− അൽഫോൺസ് പുത്രൻ  കുറിച്ചു.പൃഥ്വിരാജ്,  നയൻതാര എന്നിവർ പ്രധാനവേഷത്തിൽ എത്തിയ  ഗോൾഡാണ്  ഏറ്റവും ഒടുവിൽ പുറത്ത്  ഇറങ്ങിയ അൽഫോൺസ് പുത്രൻ  ചിത്രം.  സംവിധായകൻ ഇപ്പോൾ തമിഴ് ചിത്രത്തിന്റെ പണിപ്പുരയിലാണ്.

article-image

etyery

You might also like

Most Viewed