‘സംയുക്തയെന്ന് വിളിക്കൂ’; ജാതിവാൽ ഒഴിവാക്കിയെന്ന് നടി സംയുക്ത മേനോൻ: വിഡിയോ

ജാതിവാൽ ഒഴിവാക്കി സിനിമാ താരം സംയുക്ത മേനോൻ. മേനോൻ എന്ന തൻ്റെ ജാതിപ്പേര് ഒഴിവാക്കുകയാണെന്നും ഇനി മുതൽ താൻ സംയുക്ത എന്നാവും അറിയപ്പെടുക എന്നും താരം പറഞ്ഞു. ധനുഷ് നായകനാവുന്ന വാത്തി എന്ന സിനിമയുടെ പ്രമോഷൻ്റെ ഭാഗമായി നൽകിയ അഭിമുഖത്തിലാണ് സംയുക്തയുടെ പ്രഖ്യാപനം.
തൻ്റെ സോഷ്യൽ മീഡിയ ഹാൻഡിലുകളിൽ നിന്ന് കുറച്ചുനാൾ മുൻപ് താരം മേനോൻ ഒഴിവാക്കിയിരുന്നു. ഇതിനു തുടർച്ച ആയാണ് താരത്തിൻ്റെ പ്രഖ്യാപനം. അഭിമുഖത്തിനിടെ സംയുക്ത മേനോൻ എന്ന് വിളിച്ച അവതാരകയെ തിരുത്തി തന്നെ സംയുക്ത എന്ന് മാത്രം വിളിച്ചാൽ മതിയെന്ന് താരം അറിയിക്കുകയായിരുന്നു
ഫെബ്രുവരി 17ന് തീയറ്ററുകളിലെത്തുന്ന വാത്തിയിൽ സ്കൂൾ അധ്യാപികയായാണ് സംയുക്ത എത്തുക. മലയാളത്തിൽ ‘കടുവ’യാണ് സംയുക്തയുടെ അവസാന സിനിമ.
a