‘ബാംഗ്ലൂർ ഡേയ്‌സ്’ ഹിന്ദി റീമേക്കിൽ നായികമാരാകാൻ അനശ്വര രാജനും പ്രിയ വാര്യരും

മലയാളത്തിലെ എക്കാലത്തെയും മികച്ച സൂപ്പർ ഹിറ്റ് ചിത്രങ്ങളിൽ ഒന്നാണ് ‘ബാംഗ്ലൂർ ഡേയ്‌സ്’. അഞ്ജലി മേനോൻ സംവിധാനം ചെയ്ത ചിത്രത്തിൽ ദുൽഖർ സൽമാൻ, നിവിൻ പോളി, ഫഹദ് ഫാസിൽ, നസ്രിയ നസീം എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ബാംഗ്ലൂർ ഡേയ്‌സിന്റെ ഹിന്ദി റീമേക്ക് ഒരുങ്ങുന്നു എന്ന വാർത്തകളാണ് ഇപ്പോൾ പുറത്ത് വരുന്നത്.
‘യാരിയാൻ 2’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ മലയാളി താരങ്ങളായ അനശ്വര രാജനും പ്രിയ വാര്യരും പ്രധാന വേഷങ്ങളിൽ എത്തുന്നു. അനശ്വര രാജന്റെ ആദ്യ ഹിന്ദി ചിത്രമാണ് യാരിയാൻ 2. ‘യാരിയാൻ’ ആദ്യ ഭാഗം ഒരുക്കിയ ദിവ്യ കോസ്ല കുമാർ രണ്ടാം ഭാഗത്തിലും കേന്ദ്ര കഥാപാത്രമായി എത്തുന്നു. ദിവ്യയ്‌ക്കൊപ്പം മീസാൻ ജാഫ്രി, യാഷ് ദാസ് ഗുപ്ത എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
jddfgk