“അദ്ദേഹം ഒരു താലിമാല എന്റെ കഴുത്തിൽ‍ കെട്ടി. നെറുകയിൽ‍ കുങ്കുമമിട്ടു” ശിവശങ്കറുമായുള്ള ബന്ധം വെളിപ്പെടുത്തി സ്വപ്ന സുരേഷ്


സ്വപ്ന സുരേഷിന്റെ ആത്മകഥ ‘ചതിയുടെ പത്മവ്യൂഹം’ സിനിമയാക്കാൻ താൽപര്യപ്പെട്ട് ചിലർ സമീപിച്ചതായി പുസ്തകം പുറത്തിറക്കിയ തൃശൂർ കറന്റ് ബുക്സ് അധികൃതർ. അയ്യായിരം കോപ്പി അച്ചടിച്ച ആദ്യ പതിപ്പ് ദിവസങ്ങൾക്കുള്ളിൽ തന്നെ വിറ്റുതീർന്നു. രണ്ടാം പതിപ്പ് ഉടൻ പുറത്തിറങ്ങുമെന്നും സിനിമയാക്കാൻ താൽപര്യപ്പെട്ട് ചിലർ സമീപിച്ചിരുന്നെന്നും അധികൃതർ പറയുന്നു.

ശിവശങ്കറുമായുള്ള വിവാഹം, ശിവശങ്കറുമൊത്ത് ഡിന്നർ കഴിക്കുന്നത്, ശിവശങ്കറും വീട്ടിലെ മറ്റു ബന്ധുക്കളുമായുള്ള ചിത്രം എന്നിങ്ങനെ ശിവശങ്കറുമായുള്ള ബന്ധം വെളിപ്പെടുത്തുന്ന സ്വകാര്യ ചിത്രങ്ങൾ പുസ്തകത്തിലൂടെ പുറത്തുവിട്ടിട്ടുണ്ട്. ശിവശങ്കർ നൽകിയ താലിയും പുടവയും അണിഞ്ഞും, ജന്മദിനാഘോഷങ്ങളിൽ എടുത്ത ചിത്രങ്ങളും ഉൾക്കൊള്ളിച്ചിട്ടുണ്ട്. ശിവശങ്കരന്റെ പാർ‍വ്വതി, ഊട്ടിയിലെ കുതിര തുടങ്ങിയ അധ്യയങ്ങളിൽ‍ ശിവശങ്കറിനെ പരിചയപ്പെട്ടതും തുടർ‍ന്നുള്ള ബന്ധങ്ങളും വിശദീകരിക്കുന്നുണ്ട്.

ദുബായ് സന്ദർ‍ശനത്തിന് പോകുന്ന മുഖ്യമന്ത്രിയുടെ ബാഗേജിന് പ്രത്യേക പരിരക്ഷ ഉറപ്പാക്കുന്നതിന് വേണ്ടിയാണ് ശിവശങ്കർ‍ തന്നെ ആദ്യമായി ബന്ധപ്പെടുന്നതെന്ന് സ്വപ്ന ഇതിൽ‍ പറയുന്നു. മുഖ്യമന്ത്രി മറുന്നുവെച്ച ബാഗ് അവിടെ എത്തിക്കുന്ന ടാസ്‌ക് ഏറ്റെടുത്ത് വിജയപ്പിച്ചതിന് ലഭിച്ച ‘ഉമ്മ സ്‌മൈലി’യിലാണ് ആ ബന്ധം ആരംഭിച്ചതെന്നും സ്വപ്ന വെളിപ്പെടുത്തുന്നു. ബാഗ് മനഃപൂർവം മറന്നതായിരുന്നോ എന്ന് താനിപ്പോൾ‍ സംശയിക്കുന്നുവെന്നും അവർ‍ പുസ്തകത്തിൽ‍ കുറിച്ചിട്ടുണ്ട്.

‘2017 ന്റൈ പകുതിയോടു കൂടി അങ്ങേയറ്റം ദൃഢമായൊരു ബന്ധമായിക്കഴിഞ്ഞിരുന്നു ഞങ്ങളുടേത്. ശിവശങ്കർ‍സാറും ഞാനും ഇരുവരുടെയും ജീവിതത്തിൽ‍ ഇല്ലാതെ പോയ സ്വകാര്യ നിമിഷങ്ങൾ‍ ആസ്വദിക്കുകയായിരുന്നു. ഒറ്റപ്പെട്ടുപോയതിനിടയിൽ‍ മാസത്തിൽ‍ രണ്ടു ദിവസം സാറിനൊപ്പമുള്ള യാത്രകൾ‍ ഏറ്റവും മധുരതരമായിരുന്നു. കോണ്‍സുലേറ്റിന്‌ തെക്കേയിന്ത്യയിലെ നാലു സംസ്ഥാനങ്ങളിൽ‍ അധികാരമുണ്ട്. എനിക്ക് ഒഫീഷ്യൽ‍ ട്രിപ്പ് എന്ന നിലയിൽ‍ തന്നെ പോകാം. സാറിനും അതേ രീതിയിലിറങ്ങാം.

വീട്ടിലും ഓഫീസിലുമൊക്കെ ഞങ്ങൾ‍ നല്ല സുഹൃത്തുക്കളാണ്. ഒഫീഷ്യലായ ഒരുപാട് കാര്യങ്ങളിൽ‍ പരസ്പരം ഇന്ററാക്ട് ചെയ്യുന്നവർ‍ സാർ‍ ഇടയ്ക്ക് വീട്ടിൽ‍ വരും. ആഹാരം കഴിക്കും. കുടിക്കും, സാറ് പോകും. ഇതാണ് രീതി. ചെന്നൈ പത്മനാഭ സ്വാമി ക്ഷേത്രത്തിൽ‍ വെച്ച് എന്നെ വല്ലാതെ അത്ഭുതപ്പെടുത്തിക്കൊണ്ട് അദ്ദേഹം ഒരു താലിമാല എന്റെ കഴുത്തിൽ‍ കെട്ടി. നെറുകയിൽ‍ കുങ്കുമമിട്ടു. എന്നിട്ടു പറഞ്ഞു. ‘I am a man, never leave you’ സ്വപ്നയുടെ പുസത്കത്തിൽ‍ പറയുന്നു.

ഒരുമിച്ചുള്ള ഒരു യാത്രാസമയത്ത് കാലുകൾ‍ കാട്ടാൻ പറഞ്ഞ ശിവശങ്കർ‍ തന്റെ കാലുകൾ‍ രണ്ടും കൈയ്യിലെടുത്ത് സ്വർ‍ണക്കൊലുസുകൾ‍ അണിയിച്ചെന്നും സ്വപ്ന വെളിപ്പെടുത്തി. മാസത്തിൽ‍ രണ്ടുതവണ യാത്ര ചെയ്യണമെന്നും ഒരുമിച്ച്‌ കഴിയണമെന്നും അതിൽ‍ സെക്‌സ് പാടില്ലെന്നും ശിവശങ്കർ‍ പറഞ്ഞിരുന്നു. ഔദ്യോഗിക മീറ്റിംഗുകളുടെ പേരിൽ‍ തെക്കേ ഇന്ത്യയിലെ നാല് സംസ്ഥാനങ്ങളിൽ‍ ചുറ്റിക്കറങ്ങി. തനിക്ക് ഇവിടെയെല്ലാം അധികാരമുണ്ടെന്നാണ് അദ്ദേഹം പറഞ്ഞിരുന്നത്.

ഒരേ മുറിയിൽ‍ ഒരേ കട്ടിലിൽ‍ അദ്ദേഹം തന്നെ കെട്ടിപ്പിടിച്ച്‌ കിടന്നുറങ്ങും. സ്‌നേഹത്തോടെ എന്റെ നെറ്റിയിലും കവിളിലുമൊക്കെ ഉമ്മവയ്‌ക്കും. പിന്നെ കഥ കേൾ‍ക്കലും കളളുകുടിയുമാണ്. കേരളം വിട്ടുകഴിഞ്ഞാൽ‍ റോഡിലൂടെ തന്റെ കൈപിടിച്ച്‌ നടക്കും. കേരളത്തിലെ റോഡിൽ‍ എനിക്കിത് പറ്റില്ലല്ലോ പാർ‍വതീ എന്ന് അദ്ദേഹം ഇടയ്‌ക്കിടെ പറയും.

യാത്രകളിൽ‍ കാൽ‌പനികനായ കാമുകനായിരുന്നു അദ്ദേഹം. മാളുകളിൽ‍ യുവ ദമ്പതികൾ‍ക്കിടയിലൂടെ എന്നെ ചേർ‍ത്തുപിടിച്ച്‌ നടക്കുന്നതിൽ‍ അദ്ദേഹം പ്രത്യേകം സന്തോഷം കണ്ടെത്തി. ഹോട്ടൽ‍ മുറികളിൽ‍ ഒരുമിച്ചിരിക്കുമ്ബോൾ‍ ഞാൻ ജനിക്കും മുമ്പുളള മലയാള ഗാനങ്ങൾ‍ കേൾ‍ക്കും. മകളെ ഏത് കോളേജിൽ‍ ചേർ‍ക്കണമെന്ന് നിർ‍ദ്ദേശിച്ചതും ശിവശങ്കറാണ്. ഇങ്ങനെ പോകുന്നു സ്വപ്നയുടെ ആത്‌മകഥ.

article-image

xhj

You might also like

  • Lulu Exchange
  • Straight Forward

Most Viewed