കീഴ്‍വഴക്കം മറികടന്ന് സുരേഷ് ഗോപിയെ ബിജെപി കോർ കമ്മിറ്റിയിൽ ഉൾപ്പെടുത്തി കേന്ദ്രം

സുരേഷ് ഗോപിയെ ബിജെപി കോർ കമ്മിറ്റിയിൽ ഉൾപ്പെടുത്തി. കേന്ദ്ര നിർദേശപ്രകാരമാണ് ഉൾപ്പെടുത്തിയത്. പാർട്ടി കീഴ്‍വഴക്കം മറികടന്നാണ് കോർകമ്മിറ്റിയിലേക്ക് പരിഗണിച്ചത്. പ്രസിഡന്റും മുൻ പ്രസിഡന്റുമാരും ജനറൽ സെക്രട്ടറിമാരും മാത്രം കോർ കമ്മിറ്റിയിൽ വരുന്നതായിരുന്നു പാർട്ടിയിലെ പതിവ് രീതി. കഴിഞ്ഞ ദിവസം ചേർന്ന ഭാരവാഹി യോഗത്തിൽ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ ഇത്തരത്തിൽ ഒരു പുനഃസംഘടന ഉണ്ടാകുമെന്നുള്ള സൂചന നൽകിയിരുന്നു എങ്കിലും എന്നാൽ പാർട്ടിയിലെ പ്രധാന നേതാക്കൾക്കൊന്നും തന്നെ ഇക്കാര്യതത്തെ കുറിച്ച് കൃത്യമായ അറിയിപ്പ് നൽകിയിട്ടില്ല എന്നതാണ് പ്രധാനം.
പ്രധാന മന്ത്രി നരേന്ദ്ര മോദി കേരളത്തിത്തെിലെത്തിയപ്പോഴും ബിജെപിയുടെ പ്രവർത്തനത്തിലുള്ള അതൃപ്തി അറിയിച്ചു. കേരളത്തിൽ നിന്ന് എന്തുകൊണ്ട് സീറ്റുകൾ ലഭിക്കുന്നില്ല എന്ന ചോദ്യം അദ്ദേഹം ഉന്നയിച്ചിരുന്നു. അതേസമയം കേന്ദ്ര സർക്കാരിന്റെ പദ്ധതികളെയും അതിൻറെ മികവും ജനങ്ങൾക്കിടയിലേക്ക് എത്തിക്കാൻ കഴിയുന്നില്ലെന്ന വിമർശനം സുരേഷ് ഗോപിയും ഉന്നയിച്ചിരുന്നു. തൊട്ട് പിന്നാലെയാണ് സുരേഷ് ഗോപിയെ കോർകമ്മിറ്റിയിൽ ഉൾെപടുത്തിയത് എന്നതാണ് ശ്രദ്ധേയം.
xhcx