സൈനികരെ അപമാനിച്ചു; ഏക്ത കപൂറിനെതിരെ അറസ്റ്റ് വാറണ്ട്


സിനിമാ സംവിധായകയും നിർമാതാവുമായ ഏക്ത കപൂറിനെതിരെയും അമ്മ ശോഭ കപൂറിനെതിരേയും അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. ബിഹാർ ബെഗുസരായി കോടതിയാണ് വാറണ്ട് പുറപ്പെടുവിച്ചത്. സീസൺ 2 വെബ് സീരീസിൽ സൈനികരെ അപമാനിച്ചുവെന്നും അവരുടെ വികാരത്തെ വൃണപ്പെടുത്തിയെന്നും ചൂണ്ടിക്കാട്ടിയാണ് നടപടി.ബെഗുസരായി സ്വദേശിയും മുൻ സൈനികനുമായിരുന്ന ശംഭു കുമാറിന്റെ ഹർജിയിലാണ് ജസ്റ്റിസ് വികാസ് കുമാർ ഉത്തരവ് പുറപ്പെടുവിച്ചത്. 2020ലാണ് കേസിനാസ്പദമായ പരാതി ഫയൽ ചെയ്യപ്പെടുന്നത്. സൈനികന്റെ ഭാര്യയുമായി ബന്ധപ്പെട്ട് നിരവധി അപകീർത്തികരമായ ദൃശ്യങ്ങളുണ്ടെന്നാണ് ശംഭുകുമാറിന്റെ വാദം.

ഏക്താ കപൂറിന്റെ ഉടമസ്ഥതയിലുള്ള ഒടിടി പ്ലാറ്റ്‌ഫോമായ ബാലാജി ഫിലിംസിലാണ് സീരീസ് സംപ്രേഷണം ചെയ്തത്.

ഏക്താ കപൂറിനോടും ശോഭാ കപൂറിനോടും കോടതിയിൽ ഹാജരാകുവാൻ ഉത്തരവിട്ടിരുന്നു. എന്നാൽ അപകീർത്തികരമായ ദൃശ്യങ്ങൾ മാറ്റിയെന്ന് കോടതിയെ അഭിഭാഷകൻ മുഖേനെ അറിയിച്ച ഇരുവരും കോടതിയിൽ ഹാജരായില്ല. ഇതെ തുടർന്നാണ് വാറണ്ട് പുറപ്പെടുവിച്ചത്.

ഹിറ്റ് സീരിയലുകളായ യേ ഹേ മൊഹബ്ബത്തേൻ, ജോധ അക്ബർ, തേരെ ലിയോ, ഗുംറ എന്നിവയുടെ സംവിധായകയാണ് ഏക്ത കപൂർ.

article-image

cvhn

You might also like

Most Viewed