മഞ്ജുവിന്റെ സിനിമകൾ‍ മുടക്കാൻ ദിലീപിൽ‍ നിന്നും ഇപ്പോഴും ശ്രമങ്ങൾ‍ നടക്കുന്നതായി ഭാഗ്യലക്ഷ്മി


മഞ്ജു വാര്യരുടെ സിനിമകൾ‍ മുടക്കാൻ ദിലീപിൽ‍ നിന്നും ഇപ്പോഴും ശ്രമങ്ങൾ‍ നടക്കുന്നതായി ഡബ്ബിംഗ് ആർ‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. പല സംവിധായകരെയും ദിലീപും സംഘവും ഇക്കാര്യം ആവശ്യപ്പെട്ട് വിളിക്കുന്നുണ്ട്. തമിഴ് സിനിമാ രംഗത്തുള്ളവരെയും വിളിച്ച് മഞ്ജുവിനെ വെച്ച് സിനിമ ചെയ്യരുതെന്ന് ഇവർ‍ ആവശ്യപ്പെട്ടതായും ഭാഗ്യലക്ഷ്മി വെളിപ്പെടുത്തി.

ആദ്യത്തെ സിനിമ മാത്രമല്ല, മഞ്ജുവിനെ വെച്ച് പടം ചെയ്യരുതെന്ന് ഇപ്പോഴും പല സിനിമകളുടെ സംവിധായകരെയും വിളിച്ച് അവർ‍ പറയുന്നുണ്ട്. തമിഴിലുള്ള ആൾ‍ക്കാരോടും പറഞ്ഞിട്ടുണ്ട്. ഇതൊക്കെ നമ്മൾ‍ അറിയുന്നുണ്ട്. അതൊക്കെ അറിഞ്ഞിട്ടും നമ്മൾ‍ മിണ്ടാതിരിക്കുന്നത് അവരുടെ വ്യക്തിപരമായ കാര്യങ്ങളാണെന്ന് കരുതിയാണ്. പക്ഷെ ഒരു സ്ത്രീയെ പറയാൻ പാടില്ലാത്ത രീതിയിൽ‍ പല ആരോപണങ്ങളും പറയുമ്പോൾ‍ അവർ‍ക്ക് വേണ്ടി സംസാരിക്കുകയാണ് നമ്മൾ‍,. ഭാഗ്യലക്ഷ്മി പറഞ്ഞു.

അപകീർ‍ത്തിപ്പെടുത്തുന്ന പ്രചരണങ്ങൾ‍ നടക്കുമ്പോഴും ഒന്നും പറയേണ്ട ചേച്ചി എന്നാണ് മഞ്ജു പറയാറ്. പക്ഷെ കുറച്ചു സംസാരിക്കുമെന്ന് ഇന്നലെ ഞാൻ പറഞ്ഞു. ചേച്ചിക്ക് സ്വാതന്ത്ര്യമുണ്ടല്ലോ സംസാരിച്ചോ ചേച്ചി എന്നെക്കുറ്റം പറഞ്ഞാലും ഞാനൊന്നും പറയില്ല എന്നാണ് മഞ്ജു പറഞ്ഞത്. ഒരിക്കൽ‍ ഒരു നടി എന്നോട് പറഞ്ഞു അവർ‍ സെറ്റിൽ‍ ചെന്നപ്പോൾ‍ മഞ്ജു വാര്യർ‍ എഴുന്നേറ്റില്ലെന്ന്. ഇതിനെക്കുറിച്ചൊരു സംസാരമുണ്ടായത് ഞാൻ മഞ്ജുവിനോട് പറഞ്ഞു. അയ്യോ ഞാൻ ശ്രദ്ധിച്ചില്ല, ആരാണെന്ന് പറ ഞാൻ വേണമെങ്കിൽ‍ അവരോട് സോറി പറയാം എന്നായിരുന്നു മഞ്ജുവിന്റെ പ്രതികരണം. അവരുടെ ഒരു പ്രകൃതം അതാണ്. അവരാരെക്കുറിച്ച് പരദൂഷണം പറഞ്ഞ് ഞാനിന്നുവരെ കേട്ടിട്ടില്ല. ഞാൻ മഞ്ജു വാര്യരെ ഗ്ലോറിഫൈ ചെയ്ത് സംസാരിക്കുയൊന്നുമല്ല. ഞാൻ വളരെ വൈകിയാണ് മഞ്ജു വാര്യരെ പരിചയപ്പെട്ടത്. പക്ഷെ അവരിൽ‍ നിന്നും ഒരുപാട് പഠിക്കാനുണ്ട്.

മഞ്ജു പറയുമായിരുന്നു ആ വീട്ടിൽ‍ ജീവിക്കുമ്പോഴും ഞാനധികം അങ്ങനെ സംസാരിക്കാറൊന്നുമില്ല ചേച്ചി എന്ന്. നമ്മൾ‍ പത്ത് വാക്ക് മഞ്ജുവിനോട് സംസാരിച്ചാൽ‍ മഞ്ജു അത് ഇല്ല അതെ എന്നതിലൊതുക്കുന്ന ഒരാളാണ്. പല പുരുഷന്‍മാരുമായി ചേർ‍ത്ത് പറയാൻ പാടില്ലാത്ത പലതും പറഞ്ഞിട്ടും അവരൊരു സ്ഥലത്ത് പോലും എന്തായിരുന്നു അവർ‍ തമ്മിൽ‍ അകലാനുള്ള കാരണമെന്ന് പറഞ്ഞിട്ടില്ല. അത് അവർ‍ക്ക് ഒരുപാട് ഗുണം ചെയ്യുന്നുണ്ട്. അനാവശ്യ വിവാദങ്ങളില്ല. അതിജീവിതയെ തന്നെ നോക്കൂ ഒരു സാധാരണ അഭിമുഖം പോലും ചോദിച്ചാൽ‍ അവരിൽ‍ നിന്ന് കിട്ടില്ല. കാരണം അത് അവരുടെ മാന്യതയാണ്. എന്തെങ്കിലും പറഞ്ഞാൽ‍ ഓൺലൈൻ മാധ്യമങ്ങൾ‍ അത് വളച്ചൊടിക്കുന്ന സാഹചര്യമാണെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed