സുധീഷ് രാഘവന്റെ 'തമോദ്വാരം' എന്ന നോവലിന്റെ പ്രകാശനം സംഘടിപ്പിച്ചു

ബഹ്റൈൻ കേരളീയ സമാജം സാഹിത്യ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ സുധീഷ് രാഘവന്റെ 'തമോദ്വാരം' എന്ന നോവലിന്റെ പ്രകാശനം സംഘടിപ്പിച്ചു. സാഹിത്യ വിഭാഗം സെക്രട്ടറി ഫിറോസ് തിരുവത്ര സ്വാഗതവും സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണപിള്ള അദ്ധ്യക്ഷ പ്രസംഗവും നടത്തി. 'തമോദ്വാരത്തിന്റെ' വായന ഭൂതകാലത്തിലേക്കുള്ള യാത്രാപേടകമായി മാറിയെന്നും, ഭൂതകാലത്തെ പല തരത്തിൽ ഓർമ്മപ്പെടുത്തുന്ന സർഗ്ഗാത്മക സൃഷ്ടിയാണെന്നും പി.വി.രാധാകൃഷ്ണ പിള്ള അഭിപ്രായപ്പെട്ടു.
തുടർന്ന് പുസ്തകത്തെ പരിചയപ്പെടുത്തി ഇ എ സലീം സംസാരിച്ചു. എൻ പി ബഷീർ, ഷബനി വാസുദേവ്, സജി മാർക്കോസ്, ജയചന്ദ്രൻ എന്നിവരും ആശംസയർപ്പിച്ചു സംസാരിച്ചു. നോവലിസ്റ്റ് സുധീഷ് രാഘവൻ മറുപടി പ്രസംഗം നടത്തി. അനഘ രാജീവൻ നന്ദി രേഖപ്പെടുത്തിയ ചടങ്ങിൽ വിജിന സന്തോഷ് പരിപാടികൾ നിയന്ത്രിച്ചു. മനോജ് സദ്ഗമയ ,വിനോദ് ജോൺ എന്നിവർ ഏകോപനം നിർവ്വഹിച്ചു.