വിവാദ പരാമർശം: മാധ്യമ പ്രവർത്തകയോട് ക്ഷമ ചോദിച്ച് വിനായകൻ


ഒരുത്തീ എന്ന സിനിമയുടെ പ്രചരണാർഥം നടന്ന വാർത്താസമ്മേളനത്തിനിടെ നടത്തിയ വിവാദ പ്രസ്താവനയിൽ നടൻ വിനായകൻ ഖേദം പ്രകടിപ്പിച്ചു. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ക്ഷമ ചോദിച്ചത്. പത്രസമ്മേളനത്തിൽ നടത്തിയ സംസാരത്തിൽ താൻ ഉദ്ദേശിക്കാത്ത മാനത്തിൽ മാധ്യമപ്രവർത്തകയായ ഒരു സഹോദരിക്ക് വിഷമം നേരിട്ടതിൽ ക്ഷമ ചോദിക്കുന്നുവെന്നാണ് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചത്.

വിനായകന്‍റെ കുറിപ്പ് നമസ്കാരം, ഒരുത്തി സിനിമയുടെ പ്രചരണാർത്ഥം നടന്ന പത്രസമ്മേളനത്തിനിടെ ചില സംസാരത്തിൽ ഞാൻ ഉദ്ദേശിക്കാത്ത മാനത്തിൽ മാധ്യമപ്രവർത്തകയായ ഒരു സഹോദരിക്ക് എന്‍റെ ഭാഷാപ്രയോഗത്തിന്മേൽ [ഒട്ടും വ്യക്തിപരമായിരുന്നില്ല] വിഷമം നേരിട്ടതിൽ ഞാൻ ക്ഷമ ചോദിക്കുന്നു. വിനായകൻ

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed