സാമന്തയും നാഗചൈതന്യയും വേർപിരിഞ്ഞു


ഹൈദരാബാദ്: താരദന്പതികളായ സാമന്തയും നാഗ ചൈതന്യയും വേർപിരിഞ്ഞു. സംയുക്ത പ്രസ്താവനയിലൂടെയാണ് താരങ്ങൾ ഇക്കാര്യം അറിയിച്ചത്. നാല് വർഷം മുൻപ് വിവാഹിതരായ ഇരുവരും വേർപിരിഞ്ഞേക്കുമെന്ന് അടുത്തിടെ റിപ്പോർട്ടുകൾ വന്നിരുന്നു. ഇത് ശരിവച്ചു കൊണ്ടാണ് ഇപ്പോൾ താരങ്ങൾ തന്നെ രംഗത്തെത്തിയത്.

“ഞങ്ങളുടെ അഭ്യുദയ കാംക്ഷികളോട്. ഏറെ ആലോചനകൾക്ക് ശേഷം ഞാനും നാഗചൈതന്യയും അവരവരുടെ വഴികൾ തെരഞ്ഞെടുക്കാനായി ഭാര്യാഭർത്താക്കന്മാർ എന്ന നിലയിൽ നിന്ന് വേർപിരിയാൻ തീരുമാനിച്ചിരിക്കുന്നു. ഞങ്ങൾക്ക് ഒരു പതിറ്റാണ്ടിലധികമായി സൗഹൃദം നിലനിർത്താൻ കഴിഞ്ഞതിൽ ഭാഗ്യമുണ്ട്. അതായിരുന്നു ഞങ്ങളുടെ ബന്ധത്തിൻ്റെ കേന്ദ്രം. ഇനിയും ആ പ്രത്യേക ബന്ധം തുടരാനാവുമെന്ന് ഞങ്ങൾ കരുതുന്നു. ഈ ബുദ്ധിമുട്ടേറിയ സമയത്ത് ഞങ്ങളെ പിന്തുണയ്ക്കാനും സ്വകാര്യത അനുവദിക്കാനും ഞങ്ങളുടെ ആരാധകരോടും അഭ്യുദയ കാംക്ഷികളോടും മാധ്യമങ്ങളോടും ഞങ്ങൾ അഭ്യർത്ഥിക്കുന്നു.”− തൻ്റെ ഇൻസ്റ്റഗ്രാം ഹാൻഡിലിൽ പങ്കുവച്ച പ്രസ്താവനയിൽ സാമന്ത പറഞ്ഞു.

You might also like

Most Viewed