ബോളിവുഡ് നടി സൈറ ബാനു ആശുപത്രിയിൽ‍


മുംബൈ: ബോളിവുഡ് നടി സൈറ ബാനുവിനെ (77) ആശുപത്രിയിൽ‍ പ്രവേശിപ്പിച്ചു. ഉയർ‍ന്ന രക്തസമ്മർ‍ദ്ദം ഉണ്ടായതിനെ തുടർ‍ന്നാണ് സൈറയെ മുംബൈയിലെ ഹിന്ദുജ ആശുപത്രിയിൽ‍ പ്രവേശിപ്പിച്ചത്. തീവ്രപരിചരണ വിഭാഗത്തിലാണ് സൈറ ബാനു.

സൈറയുടെ ഭർ‍ത്താവും നടനുമായ ദിലീപ് കുമാർ‍ കഴിഞ്ഞ ജൂലൈയിൽ‍ മരിച്ചിരുന്നു. 98 വയസ്സായിരുന്നു. മൂന്നുദിവസം മുന്‍പാണ് സൈറ ബാനുവിനെ ആശുപത്രിയിൽ‍ പ്രവേശിപ്പിച്ചത്. ഇന്നാണ് ഐസിയുവിലേക്ക് മാറ്റിയത്.

1961ൽ‍ പുറത്തിറങ്ങിയ ജംഗ്ലി എന്ന ചിത്രത്തിലായിരുന്നു സൈറ ആദ്യമായി അഭിനയിച്ചത്. ഷമ്മി കപൂറിനൊപ്പമായിരുന്നു അരങ്ങേറ്റ ചിത്രം. 1966ലായിരുന്നു ദിലീപ് കുമാറുമായുൾള വിവാഹം.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed