സംസ്ഥാനത്ത് പ്ലസ് വൺ സീറ്റുകൾ കൂട്ടി


തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വൺ സീറ്റുകൾ കൂട്ടി. ഏഴ് ജില്ലകളിൽ 20 ശതമാനം അധിക സീറ്റ് അനുവദിച്ചു. എല്ലാ സ്ട്രീമുകളിലും 20 ശതമാനം അധിക സീറ്റ് അനുവദിക്കാനാണ് മന്ത്രിസഭാ തീരുമാനം.

തിരുവനന്തപുരം, പാലക്കാട്, കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് അധിക സീറ്റ്. എയ്ഡഡ് സ്കൂളുകളിലേതുൾപ്പടെ സംസ്ഥാനത്ത് 3,32,631 പ്ലസ് വൺ സീറ്റുകളുണ്ടായിരുന്നത്. വി.എച്ച്.എസ്.സിയിൽ 30,000ത്തോളവും ഐ.ടി.ഐകളിൽ 49,140ഉം, പോളിടെക്നിക്കുകളിൽ 19,800ഉം സീറ്റുകളുമാണ് ഉണ്ടായിരുന്നത്.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed