അപ്പാനി ശരത് നിർമ്മാതാവാകുന്നു


കൊച്ചി: അങ്കമാലി ഡയറീസിലൂടെ അഭിനയ രംഗത്തെത്തിയ അപ്പാനി ശരത് നിർമ്മാതാവാകുന്നു. സാദിഖ് സംവിധാനം ചെയ്യുന്ന ട്രിപ്പ് എന്ന വെബ് സീരീസിലൂടെയാണ് നിർമ്മാതാവായുള്ള ശരത്തിന്റെ തുടക്കം. മകൾ തിയാമയുടെ പേരിലുള്ള തിയാമ പ്രൊഡക്‌ഷൻസിന്റെ ബാനറിൽ അപ്പാനി ശരത് നിർമ്മിക്കുന്ന ഈ വെബ് സീരീസിന്റെ പ്രൊമോ ഇന്ന് റിലീസ് ചെയ്യും. 

പുതുമുഖങ്ങൾ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ട്രിപ്പിന്റെ എപ്പിസോഡുകൾ വരും ദിവസങ്ങളിൽ സംപ്രേഷണമാരംഭിക്കും. വെബ് സീരീസിന് പുറമെ ഷോർട്ട് ഫിലിമുകളും ഡോക്യുമെന്ററികളും നിർമ്മിക്കാനും പുതിയ പ്രതിഭകൾക്ക് അവസരം നൽകാനുമാണ് പദ്ധതിയെന്ന് അപ്പാനി ശരത് പറഞ്ഞു.

ഭാവിയിൽ തിയാമ പ്രൊഡക്‌ഷൻസ് സിനിമകളും നിർമ്മിച്ചേക്കുമെന്ന് അപ്പാനി ശരത് പറയുന്നു. ട്രിപ്പിന്റെ വരും എപ്പിസോഡുകളിൽ അപ്പാനി ശരത്തും അഭിനയിച്ചേക്കും.

You might also like

  • Lulu Exchange
  • Straight Forward

Most Viewed