“ഗ്രെയ്ൻസ് ഓഫ് സ്റ്റാർഡസ്റ്റ്” മകളുടെ പുസ്തക പ്രകാശനത്തെ കുറിച്ച് മോഹൻലാൽ

കൊച്ചി: സിനിമാ മേഖലയിൽ സജീവമല്ലെങ്കിലും ഒരുപാട് ആരാധകരുള്ള താരപുത്രിയാണ് വിസ്മയ മോഹൻലാൽ. വാലന്റൈൻസ് ദിനത്തിൽ തന്റെ സ്വപ്‌നം സാക്ഷാത്ക്കരിക്കാനുള്ള ഒരുക്കത്തിലാണ് വിസ്മയ. ഫെബ്രുവരി 14ന് ഗ്രെയ്ൻസ് ഓഫ് സ്റ്റാർഡസ്റ്റ് എന്ന പുസ്തകം പുറത്തിറങ്ങുന്നതിന്റെ സന്തോഷത്തിലാണ് താര പുത്രി. മകൾക്ക് ആശംസയറിച്ച് മോഹൻലാൽ പങ്കുവച്ച കുറിപ്പാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
‘മകളുടെ പുസ്തക റിലീസിനെ കുറിച്ച് അനൗൺസ് ചെയ്യുന്ന ഈ നിമിഷം ഒരച്ഛൻ എന്ന നിലയിൽ എനിക്കേറെ അഭിമാനമുള്ള ഒന്നാണ്. ഫെബ്രുവരി 14ന് പുസ്തകം റിലീസ് ചെയ്യും. കവിതകളെയും കലയേയും കുറിച്ചുള്ള പുസ്തകം പെൻഗ്വിൻ ഇന്ത്യയാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഒരുപാട് പേർ പുസ്തകം ആവശ്യപ്പെട്ടിട്ടുണ്ട്. അതിൽ അതിയായ സന്തോഷവുമുണ്ട്. എല്ലാവരുടേയും സ്‌നേഹത്തിനും പിന്തുണയ്ക്കും നന്ദി’ എന്നാണ് മോഹൻലാൽ കുറിച്ചത്.
സഹോദരിയ്ക്ക് ആശംസകൾ നേർന്ന് പ്രണവ് മോഹൻലാലും രംഗത്തെത്തിയിരുന്നു. ഇന്ത്യയിലെവിടേയും പുസ്തകം ലഭിക്കുമെന്നും ഓൺലൈനായി ബുക്ക് ചെയ്യാമെന്നും പ്രണവ് കുറിച്ചു.