മമ്മൂട്ടിയും മോഹന്‍ലാലും സൂപ്പര്‍ സ്റ്റാറുകളാണെന്ന് തോന്നിയിട്ടില്ല; ഷമ്മി തിലകന്‍


കൊച്ചി അനശ്വര നടന്‍ ജയന്‍റെ ചരമവാര്‍ഷികത്തോടനുബന്ധിച്ച് സിനിമാതാരം ഷമ്മി തിലകന്‍ പോസ്റ്റ് ചെയ്ത ഫോട്ടോക്ക് നല്‍കിയ അടിക്കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ ചർച്ചയാകുന്നു. യഥാര്‍ത്ഥ സൂപ്പര്‍ സ്റ്റാറിന് പ്രണാമം എന്ന അടിക്കുറിപ്പോടെ ജയന്‍റെയും കോളിളക്കം എന്ന ചിത്രത്തിലെ ഫോട്ടോയുമാണ് ഷമ്മി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. 

അതെന്താ ചേട്ടാ അങ്ങിനെ പറഞ്ഞത്? അപ്പോ മമ്മൂക്കയും ലാലേട്ടനുമൊക്കെയോ എന്നായിരുന്നു ഒരു ആരാധകന്‍റെ ചോദ്യം. എന്നാല്‍ അവര്‍ സൂപ്പര്‍സ്റ്റാറുകളാണെന്ന് തനിക്ക് തോന്നിയിട്ടില്ലെന്നായിരുന്നു ഷമ്മിയുടെ മറുപടി. ഇത് ആരാധകര്‍ ഏറ്റുപിടിക്കുകയും നടനെതിരെ വ്യക്തിപരമായ ആരോപണങ്ങളുമായി രംഗത്തെത്തുകയും ചെയ്തു. നിങ്ങള്‍ക്കിടയില്‍ വ്യക്തിപരമായ പ്രശ്നങ്ങള്‍ ഉണ്ടായിരിക്കാം. ലാലേട്ടന്‍,മമ്മൂക്ക എന്നിവര്‍ ജയനെക്കാള്‍ ഉയരത്തില്‍ തന്നെയാണ് എന്നായിരുന്നു ഒരു ആരാധകന്‍റെ കമന്‍റ്. ചില കമന്‍റുകള്‍ക്ക് ഷമ്മി മറുപടി നല്‍കുകയും ചെയ്തിട്ടുണ്ട്. നടന്‍ ദേവന്‍ മമ്മൂട്ടിക്കും മോഹന്‍ലാലിനുമെതിരെ പറഞ്ഞ വാര്‍‌ത്തയുടെ ലിങ്കും ഷമ്മി ഷെയര്‍ ചെയ്തിട്ടുണ്ട്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed