ക്യാന്‍സര്‍ രോഗം മൂര്‍ച്ഛിച്ചു, സഹായം തേടി തമിഴ് നടന്‍


ചെന്നൈ ക്യാന്‍സര്‍ വന്ന് അവശനായി സഹായമഭ്യര്‍ത്ഥിച്ച് തമിഴ് നടന്‍ തവാസി. ശിവകാര്‍ത്തികേയന്‍ നായകനായി എത്തിയ വരുതപടാത്ത വാലിബര്‍ സംഘം എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം ശ്രദ്ധ നേടുന്നത്. ജ്യോത്സ്യന്റെയോ പൂജാരിയുടെയോ വേഷങ്ങളാണ് ഒട്ടുമിക്ക സിനിമകളിലും അദ്ദേഹം അവതരിപ്പിച്ചത്.

ഇപ്പോള്‍ ക്യാന്‍സര്‍ ബാധിച്ചതിനെ തുടര്‍ന്ന് ചെന്നൈയില്‍ ചികിത്സയിലാണ് അദ്ദേഹം. സാമ്പത്തിക പ്രശ്‌നങ്ങള്‍ രൂക്ഷമായതിനെ തുടര്‍ന്ന ചികിത്സയ്ക്ക് യാതൊരു നിവൃത്തിയുമില്ലാതായി. തുടര്‍ന്ന് സിനിമ പ്രവര്‍ത്തകരോട് സഹായമഭ്യര്‍ത്ഥിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് അദ്ദേഹത്തിന്റെ മകന്‍ അറുമുഖം. അതേസമയം തവാസിയുടെ പ്രശ്‌നത്തില്‍ നടികര്‍ സംഘം ഇടപെടണമെന്നും ചികിത്സ ലഭ്യമാക്കണമെന്നും സോഷ്യല്‍ മീഡിയ ഒന്നടങ്കം ആവശ്യപ്പെടുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed