നടന്‍ വിജിലേഷ് വിവാഹിതനാവുന്നു
കൊച്ചി: നടന്‍ വിജിലേഷ് വിവാഹിതനാവുന്നു. കോഴിക്കോട് സ്വദേശിയായ സ്വാതി ഹരിദാസ് ആണ് വധു. മഹേഷിന്റെ പ്രതികാരം, തീവണ്ടി, കപ്പേള, വരത്തന്‍ തുടങ്ങിയ ചിത്രങ്ങളില്‍ വിജിലേഷ് ശ്രദ്ധേയമായ വേഷങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്. നേരത്തെ ജീവിതത്തില്‍ ഒരു കൂട്ടുവേണം എന്ന് പറഞ്ഞ് വിജിലേഷ് പങ്കുവെച്ച കുറിപ്പ് വൈറല്‍ ആയിരുന്നു.
ബിഎഡ് കഴിഞ്ഞ് ഓണ്‍ലൈനായി ഒരു ലേണിങ് ആപ്പില്‍ ക്ലാസെടുക്കുകയാണ് സ്വാതി. സ്വാതിക്ക് സിനിമകള്‍ ഒക്കെ ഏറെ ഇഷ്ടമാണെന്നും കലയോട് താല്‍പര്യമുള്ള ആളാണെന്നും വിജിലേഷ് പറയുന്നു.

