ശ്രീനാഥ് ഭാസി, ബാലു വർഗീസ്, സുധികോപ്പ എന്നിവരഭിനയിക്കുന്ന അൽ കറാമ


കൊച്ചി ശ്രീനാഥ് ഭാസി, ബാലു വർഗീസ്, സുധികോപ്പ എന്നിവർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന അൽ കറാമ നവാഗതനായ റെഫി മുഹമ്മദ് സംവിധാനം ചെയ്യുന്നു.കുമാർ സാനു ആദ്യമായി മലയാള സിനിമയിൽ പാടുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.

ഗാനങ്ങൾ നാസർ മാലിക്കും പശ്ചാത്തല സംഗീതം ജാസി ഗിഫ്റ്റും നിർവഹിക്കുന്നു. ബി. കെ ഹരിനാരായണൻ, ഷാഫി കൊല്ലം, വിഷ്ണു പ്രസാദ് എന്നിവരാണ് ഗാനരചയിതാക്കൾ.ഡിസംബർ ആദ്യം ദുബായ്, റാസൽ ഖൈമ, അജ് മാൻ എന്നിവിടങ്ങളിൽ ചിത്രീകരണം ആരംഭിക്കും. പൂർണമായും ഗൾഫ് രാജ്യത്താണ് ചിത്രീകരണം.

You might also like

  • Lulu Exchange
  • Straight Forward

Most Viewed