ബോളിവുഡ് നടൻ ഫറാസ് ഖാൻ അന്തരിച്ചു
മുംബൈ: മസ്തിഷ്കത്തിലെ അണുബാധമൂലം ഗുരുതരാവസ്ഥയിലായിരുന്ന ബോളിവുഡ് നടൻ ഫറാസ് ഖാൻ (46) അന്തരിച്ചു. ബംഗളുരുവിലെ സ്വകാര്യ ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. ഫറാസ് ഖാന്റെ മരണ വാർത്ത ട്വിറ്ററിലൂടെ നടി പൂജ ഭട്ടാണ് അറിയിച്ചത്.
ഭാരിച്ച ഹൃദയവേദനയോടെ താൻ ആ വാർത്ത പുറത്തുവിടുകയാണ്. ഫറാസ് ഖാൻ നമ്മെ വിട്ടുപോയിരിക്കുന്നു. കൂടുതൽ മെച്ചപ്പെട്ട ലോകത്ത് അദ്ദേഹം സന്തോഷവാനായി ഇരിക്കട്ടെ. അദ്ദേഹത്തിന് ഏറ്റവും ആവശ്യമുണ്ടായിരുന്ന സമയത്ത് ലഭിച്ച സഹായങ്ങൾക്കും പ്രാർത്ഥനകൾക്കും നന്ദി. നിങ്ങളുടെ പ്രാർത്ഥനയിൽ അദ്ദേഹത്തിന്റെ കുടുംബത്തേയും ഉൾപ്പെടുത്തുക. അദ്ദേഹത്തിന്റെ ശൂന്യത ഒരിക്കലും നികത്താനാകില്ല. പൂജ ഭട്ട് ട്വിറ്ററിൽ കുറിച്ചു.

