സിനിമാ-സീരിയൽ താരം ശരണ്യ ആനന്ദ് വിവാഹിതയായി
കൊച്ചി: സിനിമാ-സീരിയൽ താരം ശരണ്യ ആനന്ദ് വിവാഹിതയായി. മനേഷ് രാജൻ നായരാണ് വരൻ. ഗുരുവായൂർ ക്ഷേത്രത്തിൽ വച്ച് ലളിതമായ ചടങ്ങുകളോടെയായിരുന്നു വിവാഹം. ഫാഷൻ ഡിസൈനർ, കൊറിയോഗ്രഫർ, മോഡൽ തുടങ്ങിയ മേഖലകളിൽ ശ്രദ്ധ നേടിയ ശരണ്യ സീരിയലിലൂടെയാണ് അഭിനയരംഗത്തേക്ക് കടക്കുന്നത്. തുടർന്ന് തമിഴ് സിനിമകളിലൂടെ ബിഗ് സ്ക്രീനിലുമെത്തി. മലയാളത്തിലും നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. നിലവിൽ കുടുംബവിളക്ക് എന്ന സീരിയലിൽ അഭിനയിച്ചു കൊണ്ടിരിക്കുന്ന ശരണ്യ, കുടുംബപ്രേക്ഷകർക്കിടയിലും സുപരിചിതയാണ്.
കസവു ലെഹങ്കയായിരുന്നു ശരണ്യയുടെ വിവാഹവേഷം. വളരെ കുറച്ച് ആഭരണങ്ങള്‍ മാത്രം അണിഞ്ഞ് തീർത്തും ലളിതമായാണ് താരം വിവാഹവേദിയിലെത്തിയത്. കസവു ലെഹങ്കയായിരുന്നു ശരണ്യയുടെ വിവാഹവേഷം. വളരെ കുറച്ച് ആഭരണങ്ങള്‍ മാത്രം അണിഞ്ഞ് തീർത്തും ലളിതമായാണ് താരം വിവാഹവേദിയിലെത്തിയത്.

