ചൈനയിൽ സ്കൂളുകൾ തുറക്കുന്നു
ബെയ്ജിംഗ്: കോവിഡ് വ്യാപനം കുറഞ്ഞതോടെ സ്കൂളുകൾ അടുത്തയാഴ്ചയോടെ പൂർണമായും തുറക്കാനൊരുങ്ങി ചൈന. ഒൻപത് പേർക്ക് മാത്രമാണ് വെള്ളിയാഴ്ച ചൈനയിൽ കോവിഡ് സ്ഥിരീകരിച്ചത്. ഈ ഒൻപത് പേരും പുറത്തുനിന്ന് വന്നവരുമാണ്. 288 കോവിഡ് രോഗികൾ മാത്രമാണ് നിലവിൽ ചൈനയിലെ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നത്. 361 പേർ ഐസൊലേഷനിൽ കഴിയുന്നുണ്ട്.
ഈ സാഹചര്യത്തിലാണ് ചൈനയിലെ സ്കൂളുകൾ തിങ്കളാഴ്ചയോടെ പൂർണമായും തുറക്കാനൊരുങ്ങുന്നത്. മാസ്ക് നിർബന്ധമാക്കിയും സാമൂഹ്യ അകലം ഉറപ്പാക്കിയുമാവും സ്കൂളുകളുടെ പ്രവർത്തനമെന്നാണ് വിവരം. കോളജുകളിലെ അണ്ടർഗ്രാജ്വേറ്റ് കോഴ്സുകളും അടുത്തയാഴ്ചയോടെ സാധാരണ നിലയിലാകുമെന്നാണ് റിപ്പോർട്ട്.

