കരിപ്പൂർ വിമാനാപകടം പശ്ചാത്തലമാക്കി ഒരുങ്ങുന്ന കാലിക്കറ്റ് എക്സ്‌പ്രസ്


കരിപ്പൂർ വിമാനാപകടം പ്രമേയമാക്കി കാലിക്കറ്റ് എക്സ്‌പ്രസ്’ എന്ന പേരിൽ സിനിമയൊരുങ്ങുന്നു. ചിത്രം സംവിധാനം ചെയ്യുന്നത് മായ. മജീദ് മാറഞ്ചേരിയാണ് തിരക്കഥയും സംഭാഷണവും എഴുതുന്നത്. അതിനൂതനമായ സാങ്കേതിക വിദ്യയുടെ സഹായത്തോടെയാകും ചിത്രം ഒരുക്കുന്നതെന്ന് അണിയറ പ്രവർത്തകര്‍ പറയുന്നു.

നൂറിൽപരം പുതുമുഖ താരങ്ങള്‍ക്കൊപ്പം ഒപ്പം മലയാളത്തിലെ പ്രമുഖ താരവും ചിത്രത്തിലെത്തുമെന്ന് ഇവർ പറയുന്നു. 2021 ജനുവരിയിൽ ഷൂട്ട് തുടങ്ങി ആഗസ്റ്റ് ആദ്യ വാരത്തിൽ റിലീസ് ചെയ്യാനാണ് തീരുമാനം. ടേക്ക് ഓഫ് സിനിമാസ് ആണ് നിർമാണം. ആഗസ്റ്റ് ഏഴ് വെള്ളിയാഴ്ച രാത്രിയാണ് ദുബൈയിൽ നിന്ന് പുറപ്പെട്ട 1344 എയർ ഇന്ത്യ ദുബൈ-കോഴിക്കോട് വിമാനം കരിപ്പൂർ വിമാനത്താവളത്തിൽ അപകടത്തിൽപെട്ടത്. കനത്ത മഴയെ തുടർന്ന് ലാൻഡിംഗിന് ഇടയിൽ തെന്നിമാറിയതാണ് അപകടകാരണം. വിമാനത്തിന്റെ പൈലറ്റും സഹപൈലറ്റും ഉൾപ്പെടെ 18 പേരാണ് മരിച്ചത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed