സിനിമാമേഖലയിലെ ദിവസ വേതനക്കാര്‍ ദുരിതത്തിൽ; സർക്കാരിനോട് സഹായം തേടി ഫെഫ്ക


കോവിഡ് പ്രതിസന്ധി മൂലം സിനിമാരംഗത്തെ ദിവസവേതന തൊഴിലാളികൾ വലിയ ദുരിതത്തിലൂടെയാണ് കടന്ന് പോവുന്നത്. ഈ സാഹചര്യത്തിൽ ആറായിരത്തില്‍പരം ദിവസ വേതനക്കാര്‍ക്ക് സഹായം അഭ്യർത്ഥിച്ച് സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്ക മുഖ്യമന്ത്രിക്കും സാംസ്‌കാരിക വകുപ്പ് മന്ത്രിക്കും കത്ത് നല്‍കിയിരിക്കുകയാണ്.

ദൈനംദിന ചിലവുകൾക്കും മരുന്നിനും വീട്ടുവാടക നൽകാനുമൊന്നും പണം ഇല്ലാത്തതിനാൽ വലിയ ബുദ്ധിമുട്ടിലാണ് തൊഴിലാളികൾ. അതിനാൽ ഈ വിഷയത്തിൽ സർക്കാർ അടിയന്തരമായി ഇടപെട്ടില്ലെങ്കിൽ ഇവരുടെ കാര്യം പരിതാപകരമാവും എന്നാണ് ഫെഫ്ക ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്‌ണൻ അഭിപ്രായപ്പെടുന്നത്.

ഹൃദ്രോഗമുള്ളവർ, കരൾ ചികിത്സ നടത്തുന്നവർ , എന്നിങ്ങനെ നിരവധി അസുഖങ്ങളുള്ള ആളുകൾ ഈ 6000 തൊഴിലാളികളുടെ കൂട്ടത്തിലുണ്ട്. നിലവിലത്തെ സാഹചര്യത്തിൽ സർക്കാർ സഹായമില്ലാതെ ഇവർക്ക് അതിജീവനം ബുദ്ധിമുട്ടാകും.

മാർച്ച് മാസം മുതൽ നിശ്ചലമായി പോയ മലയാള ചലച്ചിത്ര മേഖലയിൽ 8000-ത്തിൽ പരം ആളുകൾക്കാണ് വരുമാനം നഷ്ടമായത്. അതിൽ തന്നെ 6000-ത്തിൽ പരം ആളുകൾ ദൈനംദിന ചിലവുകൾക്കായി ബുദ്ധിമുട്ടുകയാണെന്നും ബി ഉണ്ണികൃഷ്ണൻ വ്യക്തമാക്കി.

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed