ഒമാനിൽ പൊതു, സ്വകാര്യ മേഖലകളിലെ വലിയ പെരുന്നാൾ അവധി നീട്ടി
മസ്കറ്റ്: ഒമാനിൽ വലിയ പെരുന്നാൾ അവധി നീട്ടി. വലിയ പെരുന്നാൾ അവധി മൂന്നു ദിവസം കൂടി അധികം നൽകുവാൻ ദിവാൻ ഓഫ് റോയൽ കോർട്ടിന് ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിക്ക് അൽ സൈദ് നിർദ്ദേശം നൽകി.
ഇതനുസരിച്ച് ജൂലൈ 30 വ്യാഴാഴ്ച മുതൽ ആഗസ്റ്റ് ആറ് വ്യാഴാഴ്ച വരെ രാജ്യത്തെ സർക്കാർ സ്വകാര്യ സ്ഥാപനങ്ങൾക്ക് അവധിയായിരിക്കും. ആദ്യം ജൂലൈ 30 മുതൽ ആഗസ്റ്റ് മൂന്ന് വരെയായിരുന്നു അവധി പ്രഖ്യാപിച്ചിരുന്നത്. വലിയ പെരുന്നാൾ അവധിക്ക് ശേഷം ആഗസ്റ്റ് 9 മുതൽ രാജ്യത്തെ സർക്കാർ, സ്വകാര്യ സ്ഥാപനങ്ങൾ തുറന്നു പ്രവർത്തിക്കും.


