മൂത്തോൻ ന്യൂയോർക്ക് ഇന്ത്യൻ ചലച്ചിത്ര മേളയിൽ


പ്രേക്ഷകരുടെയും നിരൂപകരുടെയും പ്രശംസ ഒരുപോലെ നേടിയ ചിത്രമാണ് നിവിൻ പോളി പ്രധാന വേഷത്തിലെത്തിയ മൂത്തോൻ. ന്യൂയോർക്ക് ഇന്ത്യൻ ചലച്ചിത്ര മേളയിൽ മത്സരിക്കുകയാണ് മൂത്തോൻ ഇപ്പോൾ. നിവിൻ തന്നെയാണ് ഈ വിശേഷം സോഷ്യൽ മീഡിയയിലൂടെ ആരാധകരുമായി പങ്കുവെച്ചത്.

ജൂലൈ 24 മുതൽ ആഗസ്റ്റ് 2 വരെയാണ് ന്യൂയോർക്ക് ഇന്ത്യൻ ചലച്ചിത്ര മേള നടക്കുന്നത്. മേളയിൽ മത്സരവിഭാഗത്തിലാണ് മൂത്തോൻ പ്രദർശിപ്പിക്കുന്നത്. ബെസ്റ്റ് ഫിലിം, ബെസ്റ്റ് ഡിറക്ടർ, ബെസ്റ്റ് ആക്ടർ, ബെസ്റ്റ് ചൈൽഡ് ആക്ടർ എന്നീ വിഭാഗങ്ങളിലായി നാല് നോമിനേഷനുകളാണ് ചിത്രത്തിന് ന്യൂയോർക്ക് ഇന്ത്യൻ ചലച്ചിത്ര മേളയിൽ ലഭിച്ചിരുന്നത്.
മിനി സ്റ്റുഡിയോ, ജാര്‍ പിക്‌ചേഴ്‌സ്, പാരഗണ്‍ പിക്‌ചേഴ്‌സ് എന്നീ ബാനറുകള്‍ക്കൊപ്പം ബോളിവുഡ് സംവിധായകന്‍ അനുരാഗ് കാശ്യപും ചേര്‍ന്നാണ് മൂത്തോന്‍ നിര്‍മ്മിച്ചിരിക്കുന്നത്. നിവിനൊപ്പം ശശാങ്ക് അറോറ, ശോഭിത് ധൂലിപാല, റോഷന്‍ മാത്യു, ദിലീഷ് പോത്തന്‍, ഹരീഷ് ഖന്ന, സുജിത്ത് ശങ്കര്‍, മെലിസ രാജു തോമസ് എന്നിവര്‍ അഭിനയിക്കുന്നു. ലക്ഷദ്വീപും മുംബൈയുമായിരുന്നു പ്രധാന ലൊക്കേഷനുകള്‍. ലക്ഷദ്വീപുകാരനായ പതിനാലുകാരന്‍ തന്റെ മുതിര്‍ന്ന സഹോദരനെ തേടി യാത്ര തിരിക്കുന്നതാണ് ചിത്രത്തിന്റെ പ്ലോട്ട്. രാജീവ് രവി ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് അജിത്ത് കുമാര്‍, കിരണ്‍ ദാസ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍വ്വഹിച്ചിരിക്കുന്നത്.

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed