ആലപ്പുഴയിൽ ചികിത്സയിലിരിക്കെ മരിച്ചയാൾക്ക് കോവിഡ് സ്ഥിരീകരിച്ചു
ആലപ്പുഴ: ചികിത്സയിലിരിക്കെ മരിച്ചയാൾക്ക് കോവിഡ് സ്ഥിരീകരിച്ചു. ആലപ്പുഴ പട്ടണക്കാട് സ്വദേശി ചാലുങ്കൽ ചക്രപാണി (79) ആണ് മരിച്ചത്. ശനിയാഴ്ചയാണ് ഇദ്ദേഹം മരിച്ചത്. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. മരണശേഷം നടത്തിയ സ്രവ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചതെന്ന് അധികൃതർ അറിയിച്ചു.


