ലോകത്തിലെ ഏറ്റവും സുന്ദരനായ പുരുഷൻ....!!!!


ന്യൂഡൽഹി: ലോകത്തിലെ ഏറ്റവും സുന്ദരനായ പുരുഷനായി ബോളിവുഡിന്റെ ഗ്രീക്ക് ദൈവം ഹൃത്വിക് റോഷൻ. ലോകത്തിലെ ഏറ്റവും സുന്ദരന്മാരായ അഞ്ച് പുരുഷന്മാരുടെ പട്ടികയിലാണ് ഹൃത്വിക് ഒന്നാമതെത്തിയിരിക്കുന്നത്. ക്രിസ് ഇവാൻസ്, ഡേവിഡ് ബെക്കാം, റോബർ‍ട്ട് പാറ്റിൻസൺ എന്നീ ഇന്റർ‍നാഷണൽ‍ താരങ്ങളെ പിന്തള്ളിയാണ് നടൻ‍ ഒന്നാമതെത്തിയിരിക്കുന്നത്.

 2016−ൽ‍ നടന്ന വോട്ടെടുപ്പിൽ‍ ലോകത്തിലെ സുന്ദരന്‍മാരായ പുരുഷന്‍മാരുടെ പട്ടികയിൽ‍ ഹൃത്വിക് മൂന്നാമതായിരുന്നു. ഹോളിവുഡ് താരം ബ്രാഡ് പിറ്റ്, പ്രമുഖ ഇറാഖി മോഡൽ‍ ഒമർ‍ ബൊർ‍ഖാൻ‍ അൽ‍ഗല എന്നിവരെയാണ് ഹൃത്വിക് പട്ടികയിൽ‍ പിന്നിലാക്കിയത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed