സൗബിന്റെ അന്പിളി; റിലീസ് തീയതി പ്രഖ്യാപിച്ചു
കൊച്ചി: സൗബിൻ ഷാഹിർ ചിത്രം അന്പിളിയ്ക്ക് ക്ലീൻ യു സർട്ടിഫിക്കറ്റ്. ആഗസ്റ്റ് 9ന് ചിത്രം കേരളത്തിലൊട്ടാകെയുളള തീയേറ്ററുകളിൽ റിലീസ് ചെയ്യും. ഗപ്പി സംവിധായകൻ ജോൺ പോൾ ജോർജാണ് അന്പിളിയുടെ രചനയും സംവിധാനവും നിർവ്വഹിച്ചിരിക്കുന്നത്. സിനിമയിൽ സൗബിന്റെ കഥാപാത്രത്തിന്റെ പേരാണ് അന്പിളി. നസ്രിയയുടെ സഹോദരൻ നവീൻ നസീം ആദ്യമായി ക്യാമറക്ക് മുന്നിൽ എത്തുന്ന സിനിമ കൂടിയാണ് ‘അന്പിളി’. ദേശീയ സൈക്ലിംഗ് ചാന്പ്യൻ ബോബി കുര്യൻ ആയാണ് നവീൻ സ്‌ക്രീനിൽ എത്തുന്നത്.
ജാഫർ ഇടുക്കി, വെട്ടുകിളി പ്രകാശ്, നീന കുറുപ്പ്, ശ്രീലത നന്പൂതിരി, സൂരജ്, ബീഗം റാബിയ എന്നിവരും സിനിമയിലുണ്ട്.

