ജീവിതത്തിലെ ആദ്യ സിനിമാ പുരസ്‌കാരത്തിന് നന്ദി പറഞ്ഞ് ഒടിയൻ സംവിധായകൻ


തിരുവനന്തപുരം: സാഹിത്യകാരൻ ജേസിയുടെ പേരിലുള്ള ജേസി ഫൗണ്ടഷൻ പുതുമുഖ സംവിധായകന് ഉള്ള അവാർ‍ഡ് മോഹൻലാൽ‍ ചിത്രമായ ഒടിയനിലൂടെ സംവിധായകൻ ശ്രീകുമാർ‍ മേനോൻ നേടി. കഴിഞ്ഞ ദിവസമാണ് ജേസി ഫൗണ്ടഷൻ ‍ സിനിമ− ടി.വി− നാടക അവാർ‍ഡുകൾ‍ കഴിഞ്ഞ ദിവസമാണ്  പ്രഖ്യാപിച്ചത്.

ഒടിയനിലെതന്നെ പ്രകടനത്തിന് മികച്ച നടിക്കുള്ള അവാർ‍ഡ് കരസ്ഥമാക്കിയത് മഞ്ജു വാര്യർ‍ ആണ്. ഇപ്പോൾ‍ ജേസി ഫൗണ്ടേഷനും ജൂറി അംഗങ്ങൾ‍ക്കും നന്ദി പറഞ്ഞു കൊണ്ട് രംഗത്ത് വന്നിരിക്കുകയാണ് ശ്രീകുമാർ‍ മേനോൻ.

മികച്ച നടിക്കുള്ള അവാർ‍ഡ് നേടിയ മഞ്ജു വാര്യർ‍ക്കും ആശംസകൾ‍ അറിയിച്ച ശ്രീകുമാർ‍ മേനോൻ, മോഹൻലാൽ‍, ആന്റണി പെരുന്പാവൂർ‍, രചയിതാവ് ഹരികൃഷ്ണൻ, ക്യാമറാമാൻ ഷാജി കുമാർ‍, എഡിറ്റർ‍ ജോൺകുട്ടി എന്നിവർ‍ക്ക് തന്റെ നന്ദി അറിയിച്ചു.

അബ്രഹാമിന്റെ സന്തതികളിലെ പ്രകടനത്തിന് മെഗാസ്റ്റാർ‍ മമ്മൂട്ടി ആണ് മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടത്. പി.കെ സജീവ്, ആനി സജീവ് എന്നിവർ‍ സംവിധാനം ചെയ്ത ‘കിണർ‍’ ആണ് മികച്ച സിനിമ. വരുന്ന ആഗസ്റ്റ് 17−ന് എറണാകുളം ടൗൺഹാളിൽ‍ നടക്കുന്ന ചടങ്ങിൽ‍ അവാർ‍ഡ് ജേതാക്കൾ‍ക്ക് പുരസ്‌കാരങ്ങൾ‍ സമർ‍പ്പിക്കും.

You might also like

  • Lulu Exchange
  • Straight Forward

Most Viewed