അജിത് ഡോവലിന്റെ ജീവിതവും വെള്ളിത്തിരയിലേക്ക്
ന്യൂഡൽഹി: ബോളിവുഡിൽ ഇപ്പോൾ ബയോപിക്കുകളുടെ കാലമാണ്. ഇപ്പോൾ സൂപ്പർ സ്‌പൈ എന്നറിയപ്പെടുന്ന ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ ജീവിതവും സിനിമയാകുന്നുവെന്ന വാർത്തയാണ് പുറത്ത് വന്നിരിക്കുന്നത്. അക്ഷയ് കുമാർ ഡോവലായി എത്തുമെന്നാണ് സൂചന. ദേശീയ അവാർഡ് ജേതാവായ നീരജ് പാണ്ഡെയാണ് ഡോവലിന്റെ ബയോപിക്കിന്റെ സംവിധായകൻ. ചിത്രത്തിന്റെ തിരക്കഥ പൂർത്തിയായതിന് ശേഷം മാത്രമേ കൂടുതൽ വിവരങ്ങൾ പുറത്ത് വിടുകയുള്ളു.
ഇന്ത്യയുടെ രഹസ്യാന്വേഷണ വിഭാഗം മുൻ തലവനും ദേശീയ സുരക്ഷാ ഉപദേഷ്ടാവുമായ അജിത് ഡോവൽ 1945ൽ ഉത്തരാഖണ്ഡിലാണ് ജനിച്ചത്. 1968 ബാച്ച് കേരളാ കേഡർ ഐ.പി.എസ് ഉദ്യോഗസ്ഥനായിരുന്നു. 1999ൽ നടന്ന കാണ്ഡഹാർ വിമാന റാഞ്ചലിൽ ഭീകരരുമായി ആശയവിനിമയം നടത്തി ബന്ദികളെ മോചിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾ അജിതിന്റെ നേതൃത്വത്തിലാണ് നടന്നത്.

