അടൂർ പറഞ്ഞ കാര്യങ്ങൾ തെറ്റിദ്ധരിക്കപ്പെട്ടതാണ്
തിരുവനന്തപുരം: ആൾക്കൂട്ട ആക്രമണത്തിൽ പ്രതിഷേധിച്ച് സംവിധായകൻ അടൂർ ഉൾപ്പെടെയുള്ള സിനിമാ പ്രവർത്തകർ പ്രധാനമന്ത്രിക്ക് നൽകിയ കത്ത് ഏറെ വിവാദമായിരുന്നു. അടൂർ ഗോപാലകൃഷ്ണനെതിരെ സംസ്ഥാനത്തെ ബി.ജെ.പി നേതാക്കൾ രംഗത്തെത്തിയിരുന്നു. അതേസമയം നിരവധി സിനിമാ−രാഷ്ട്രീയ പ്രവർത്തകർ അടൂരിനെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ, നടൻ നെടുമുടി വേണുവും അടൂരിനെ പിന്തുണച്ചിരിക്കുകയാണ്.
അടൂർ പറഞ്ഞ കാര്യങ്ങൾ തെറ്റിദ്ധരിക്കപ്പെട്ടതാണെന്നും ആൾക്കൂട്ട കൊലപാതകങ്ങൾ പ്രതിഷേധിക്കേണ്ട വിഷയം തന്നെയാണെന്നും നെടുമുടി വേണു പറഞ്ഞു. ജയ് ശ്രീറാം വിളിച്ച് വേണോ ഇത് ചെയ്യാന്‍ എന്നാണ് അദ്ദേഹം ചോദിച്ചതെന്ന് കരുതുന്നു. അല്ലാതെ ജയ് ശ്രീറാം വിളിക്ക് അടൂർ എതിരല്ലെന്ന് നെടുമുടി വേണു പറഞ്ഞു.
ജൂറിയിൽ വിശ്വാസമില്ലാത്തവർ തങ്ങളുടെ സിനിമ അവാർഡിന് അയക്കാതിരിക്കുകയാണ് വേണ്ടതെന്നും നെടുമുടി വേണു പറഞ്ഞു.

