തിരിച്ചുവരവിനൊരുങ്ങി വിദ്യാസാഗർ
കൊച്ചി: ഗംഭീര തിരിച്ചു വരവിനൊരുങ്ങി സംഗീത സംവിധായകൻ വിദ്യാസാഗർ. ഓർഡിനറി എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച സുഗീതിന്റെ പുതിയ ചിത്രത്തിലൂടെയാണ് മൂനാനാ വർൽത്തെ ഇടവേളയ്ക്ക് ശേഷം വിദ്യാസാഗറിന്‍റെ മലയാളത്തിലേക്കുള്ള തിരിച്ചുവരവ്. ചിത്രത്തിന്‍റെ പ്രീ പ്രൊഡക്ഷൻ വർക്കുകൾ പുരോഗമിക്കുകയാണ്.
സുഗീത് സംവിധാനം ചെയ്ത ഓർഡിനറിക്കും 3 ഡോട്സിനും വിദ്യാസാഗർ സംഗീതം ഒരുക്കിയിരുന്നു. സത്യൻ അന്തിക്കാട് ഒരുക്കിയ ജോമോന്റെ സുവിശേഷങ്ങൾ എന്ന ചിത്രത്തിനാണ് മലയാളത്തിൽ അവസാനമായി വിദ്യാസാഗർ സംഗീതം ഒരുക്കിയത്. അഴകിയ രാവണൻ എന്ന കമൽ ചിത്രത്തിലൂടെയാണ് വിദ്യാസാഗർ മലയാള ചലച്ചിത്രരംഗത്തേക്ക് പ്രവേശിച്ചത്. ഉസ്താദ്, പ്രണയവർണ്ണങ്ങൾ, സമ്മർ ഇൻ ബത്‌ലഹേം, വർണ്ണപ്പകിട്ട്, നിറം, തുടങ്ങി അറുപതോളം മലയാളം ചിത്രങ്ങൾക്ക് വിദ്യാസാഗർ സംഗീതം നൽകിയിട്ടുണ്ട്.

