ജയസൂര്യയുടെ 'അന്വേഷണം'
കൊച്ചി: 'ലില്ലി' എന്ന അരങ്ങേറ്റ ചിത്രത്തിലൂടെ ശ്രദ്ധ നേടിയ പ്രശോഭ് വിജയൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം അന്വേഷണത്തിൽ ജയസൂര്യ നായകനാകുന്നു. സിനിമയുടെ നിർമ്മാണം ഇ 4 എന്റർടെയ്ന്‍മെന്റ് ആണ്. 'സത്യം എപ്പോഴും വിചിത്രമായിരിക്കും' എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈൻ.
സുജിത്ത് വാസുദേവ് ആണ് ഛായാഗ്രഹണം. സംഗീതം ജേക്‌സ് ബിജോയ്. തിരക്കഥ ഫ്രാൻസിസ് തോമസ്. സംഭാഷണങ്ങളും അഡീഷണൽ സ്‌ക്രീൻ പ്ലേയും എഴുതിയിരിക്കുന്നത് രൺജീത് കമലയും സലിൽ വിയും ചേർന്ന്. എഡിറ്റിംഗ് അപ്പു ഭട്ടതിരി. കൗതുകമുണർത്തുന്ന അനൗൺസ്‌മെന്റ് പോസ്റ്ററിനൊപ്പമാണ് ചിത്രം പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നത്.

