സ്വാതി റെഡ്ഡി വീണ്ടും മലയാളത്തിലേക്ക്
കൊച്ചി: ജയസൂര്യ നായകനാകുന്ന തൃശ്ശൂർ പൂരം എന്ന ചിത്രത്തിലൂടെ നീണ്ട ഇടവേളയ്ക്കു ശേഷം സ്വാതി റെഡ്ഡി വീണ്ടും മലയാളത്തിലേക്ക് തിരിച്ചെത്തുന്നു. ജയസൂര്യയുടെ ഭാര്യയുടെ കഥാപാത്രത്തെയാണ് ചിത്രത്തിൽ താരം അവതരിപ്പിക്കുന്നത്. രാജേഷ് മോഹൻ സംവിധാനം ചെയ്യുന്ന ചിത്രത്തിനായി തിരക്കഥയൊരുക്കുന്നത് രതീഷ് വേഗയാണ്.
സാബുമോൻ, ശ്രീജിത്ത് രവി, വിജയ് ബാബു, ഗായത്രി അരുൺ, മല്ലിക സുകുമാരൻ എന്നിവരും ചിത്രത്തിൽ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഫ്രൈഡേ ഫിലിംസിന്‍റെ ബാനറിൽ വിജയ് ബാബുവാണ് ചിത്രം നിർമ്മിക്കുന്നത്.

