ഫഹദ് ഫാസിൽ ചിത്രത്തിൽ നിന്ന് പാർവതി തിരുവോത്ത് പിന്മാറിയതായി സൂചന
കൊച്ചി: ടേക്ക് ഓഫ് സംവിധായകൻ മഹേഷ് നാരായണന്റെ പുതിയ ചിത്രത്തിൽ ഫഹദ് ഫാസിലും പാർവ്‍വതി തിരുവോത്തും പ്രധാനവേഷങ്ങളിലെത്തുന്നതായി വാർത്തകൾ ഉണ്ടായിരുന്നു. ആന്റോ ജോസഫ് നിർമ്മിക്കുന്ന ചിത്രം അടുത്ത മാസം ചിത്രീകരണം തുടങ്ങാനിരിക്കെ
ചിത്രത്തിൽ നിന്ന് പാർവ്വതി പിന്മാറിയതായാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എന്നാൽ ഇക്കാര്യത്തിൽ ഔദ്ദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല.
ഫിലിം എഡിറ്റിംഗിൽ നിന്ന് സംവിധാന രംഗത്തേക്കെത്തിയ വ്യക്തിയാണ് മഹേഷ് നാരായൺ. 2016−ൽ തിയേറ്ററുകളിലെത്തി മികച്ച പ്രതികരണം നേടിയ ടേക്ക് ഓഫാണ് മഹേഷിന്റെ ആദ്യചിത്രം. ഫഹദും പാർവ്വതിയും ടേക്കോഫിൽ പ്രധാന വേഷങ്ങളിലെത്തിയിരുന്നു.
ഏറ്റവും പാർവ്‍വതിയുടേതായി റിലീസായ ചിത്രങ്ങൾ ഉയരെയും വൈറസുമാണ്. ഇരു ചിത്രങ്ങളിലെയും നടിയുടെ അഭിനയം പ്രശംസ നേടിയിരുന്നു.

