ആനക്കൊന്പ് വിവാദം: മോഹൻലാലിന് പിന്തുണയുമായി വനം വകുപ്പ്


തിരുവനന്തപുരം: ആനക്കൊന്പ് അനധികൃതമായി കൈവശം സൂക്ഷിച്ചുവെന്ന കേസിൽ‍ മോഹൻലാലിന് പിന്തുണയുമായി വനം വകുപ്പ് രംഗത്ത്. നിയമവിരുദ്ധമായി ആനക്കൊന്പ് സൂക്ഷിച്ചിട്ടില്ലെന്നും പരന്പരാഗതമായി കൈമാറി ലഭിച്ചതാണെന്ന മോഹൻ‍ലാലിന്റെ വാദം ശരിയാണെന്ന് ഫോറസ്റ്റ് ചീഫ് പ്രിൻസിപ്പൽ‍ കൺ‍സർ‍വേറ്റർ‍ അറിയിച്ചു.

കേസിൽ‍ അന്വേഷണം ഊർ‍ജ്ജിതമാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർ‍ജിയിൽ‍ ഹൈക്കോടതി വനം വകുപ്പിന്റെ റിപ്പോർ‍ട്ട് തേടിയിരുന്നു. ഇതിലാണ് വനം വകുപ്പിന്റെ വിശദീകരണം.

2012−ൽ‍ മോഹൻ‍ലാലിന്റെ വസതിയിൽ‍ ആദായ വകുപ്പ് നടത്തിയ പരിശോധനയിലാണ് ആനക്കൊന്പുകൾ‍ കണ്ടെത്തിയത്. 2016−ൽ‍ ആനക്കൊന്പുകളുടെ ഉടമസ്ഥാവകാശം ലാലിന് നൽ‍കിയത് പരാതിക്കിടയാക്കി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed