ഡ്രൈവിംഗ് ലൈസൻസിൽ നായിക ദീപ്തി സതി
എറണാകുളം: പൃഥ്വിരാജിനെ നായകനാക്കി ജീൻ പോൾ ലാൽ സംവിധാനം ചെയ്യുന്ന ഡ്രൈവിംഗ് ലൈസൻസിൽ നായിക ദീപ്തി സതി. പൃഥിയുടെ ഭാര്യയുടെ കഥാപാത്രത്തെയാണ് ചിത്രത്തിൽ ദീപ്തി അവതരിപ്പിക്കുന്നത്. മിയ, സുരാജ് വെഞ്ഞാറമൂട്, ലാലു അലക്സ്, മേജർ രവി എന്നിവർ ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ആഡംബര വാഹനങ്ങളോട് ഭ്രമമുള്ള ഒരു സൂപ്പർസ്റ്റാറിന്‍റെ കഥാപാത്രത്തെയാണ് ചിത്രത്തിൽ പൃഥ്വി അവതരിപ്പിക്കുന്നത്. ഒരു മോട്ടർവെഹിക്കിൾ ഇൻസ്പെക്ടറായാണ് ചിത്രത്തിൽ സുരാജ് എത്തുന്നത്. അദ്ദേഹത്തിന്‍റെ ഭാര്യയുടെ കഥാപാത്രത്തെ മിയയും അവതരിപ്പിക്കുന്നു.സച്ചിയുടേതാണ് തിരക്കഥ. ക്രിസ്മസ് റിലീസായി ചിത്രം തീയേറ്ററുകളിലെത്തും.

