ആദ്യരാത്രിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ


കൊച്ചി: വെള്ളിമൂങ്ങയ്ക്കു ശേഷം ബിജു മേനോനെ നായകനാക്കി ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന ചിത്രം ആദ്യരാത്രിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ‍ പുറത്തിറക്കി. തന്റെ ഫേസ്ബുക്ക് പേജിലൂടെ സംവിധായകൻ തന്നെയാണ് ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പുറത്തുവിട്ടത്. “വട്ടക്കായലിന്‍റെ കുഞ്ഞോളങ്ങൾ‍ തഴുകുന്ന ‘മുല്ലക്കര’ എന്ന കൊച്ചു ഗ്രാമത്തിലെ വിശേഷങ്ങൾ‍ ഇവരിലൂടെ തുടങ്ങുന്നു എന്നു പറഞ്ഞുകൊണ്ടാണ് ജിബു ജേക്കബ് ആദ്യരാത്രിയുടെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടത്. 

വിജയരാഘവൻ‍, മനോജ് ഗിന്നസ്, അജു വർ‍ഗീസ്, ബിജു സോപാനം, സ്‌നേഹ, വീണ നായർ‍, ശോഭ, െസ്റ്റല്ല തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സെൻ‍ട്രൽ‍ പിക്‌ചേഴ്‌സാണ് ചിത്രം നിർമ്മിക്കുന്നത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed