കങ്കണയുടെ സഹോദരി രംഗോളിയുടെ പരിഹാസത്തിന് മറുപടിയുമായി തപ്‍സി


ന്യൂഡൽഹി: കങ്കണയുടെ 'കോപ്പിയാണ്' തപ്‍സിയെന്ന കങ്കണയുടെ സഹോദരി രംഗോളിയുടെ പരാമർശത്തിന് മറുപടിയുമായി തപ്സി. സ്വന്തം ജോലിയിൽ‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ആഗ്രഹിക്കുന്നതെന്നും അത്തരം വിഷയങ്ങളിൽ‍ സമയം ചെലവിടാനില്ലെന്നുമായിരുന്നു രംഗോളിയുടെ പരാമർ‍ശനത്തിന് മറുപടിയായി ഒരു ചടങ്ങിൽ‍ തപ്‍സി പറഞ്ഞത്.

സാമൂഹ്യമാധ്യമങ്ങളിൽ‍ ട്രോൾ‍ ചെയ്യപ്പെടുന്നതിനെക്കുറിച്ച് തപ്‍സിയുടെ പ്രതികരണം ഇങ്ങനെയായിരുന്നു.− "നിങ്ങൾ‍ ട്രോൾ‍ ചെയ്യപ്പെടുന്നുണ്ടെങ്കിൽ‍ നിങ്ങൾ‍ക്ക് എന്തെങ്കിലും പ്രാധാന്യം ഉണ്ടെന്നുകൂടിയാണ് അർത്ഥം. നിങ്ങൾ‍ ട്രോൾ‍ ചെയ്യപ്പെടുന്നില്ലെങ്കിൽ‍ നിങ്ങളുടെ കാര്യത്തിൽ‍ സമയമോ ഊർ‍ജ്ജമോ കളയാൻ ആർ‍ക്കും ആഗ്രഹമില്ലെന്നും നിങ്ങൾ‍ക്ക് പ്രാധാന്യം ഇല്ലെന്നും കൂടിയാണ് അർത്‍ഥം."

അതേസമയം തപ്‍സി നായികയാകുന്ന പുതിയ ചിത്രമായ സാൻഡ് കി ആങ്കിന്റെ ടീസറിന് മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed