ഷെയ്ൻ നിഗമിന്റെ ഖുർബാനി
കൊച്ചി: കുന്പളങ്ങി നൈറ്റ്‌സ്, ഇഷ്‌ക് തുടങ്ങിയ സിനിമകൾക്ക് ശേഷം ഷെയ്ൻ നിഗം നായകനാകുന്ന ചിത്രമാണ് ഖുർബാനി. സിനിമയുടെ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി.
നവാഗതനായ ജിയോ ആണ് സിനിമ സംവിധാനം ചെയ്യുന്നത്. മോഹൻലാലിന്റെ ഡ്രാമ എന്ന ചിത്രത്തിന് ശേഷം മഹാ സുബൈർ ആണ് സിനിമ നിർമ്മിക്കുന്നത്. ഞാൻ പ്രകാശനിലൂടെ ശ്രദ്ധേയയായ ദേവിക സഞ്ജയ് നായികയാവുന്ന ചിത്രത്തിൽ ചാരുഹാസനും പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്.
സുനോജ് വേലായുധൻ ഛായാഗ്രഹണം നിർവ്വഹിക്കുന്നു. ഖുർബാനിയുടെ സ്വിച്ച് ഓൺ നാളെ രാവിലെ 9.30ന് ഇടപ്പള്ളി ചർച്ചിൽ വെച്ച് നടക്കും.

