എം.ജി ശ്രീകുമാർ നായകനാകുന്നു


എറണാകുളം: പ്രശസ്ത സംവിധായകൻ ശ്യാമപ്രസാദിന്റെ ചിത്രത്തിലൂടെ യാളികളുടെ പ്രിയ ഗായകൻ എം.ജി ശ്രീകുമാർ നായകനായെത്തുന്നു. അറുപത് വയസ് പിന്നിട്ട ഒരു ഗായകന്റെ ജീവിതകഥ പറയുന്ന ചിത്രത്തിന് ഇനിയും പേരിട്ടിട്ടില്ല. തന്റെ ആത്മകഥാംശമുള്ള കഥാപാത്രമായതിനാലാണ് നായകവേഷം അവതരിപ്പിക്കാൻ തയ്യാറാകുന്നതെന്ന് എം.ജി. ശ്രീകുമാർ പറയുന്നു.

പ്രീപ്രൊഡക്‌ഷൻ ജോലികൾ പുരോഗമിച്ച് വരുന്ന ചിത്രത്തിന്റെ മറ്റ് കാര്യങ്ങൾ തീരുമാനമായി വരുന്നതേയുള്ളൂ. റിലീസായിട്ടില്ലാത്ത ശങ്കർ രാമകൃഷ്ണന്റെ തിരക്കഥയിൽ കുക്കു സുരേന്ദ്രൻ സംവിധാനം ചെയ്ത എന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ എന്നചിത്രത്തിൽ എം.ജി ശ്രീകുമാർ മുഴുനീള വേഷം അവതരിപ്പിച്ചിട്ടുണ്ട്. ഫോർ മ്യൂസിക്ക്‌സിന്റെ സംഗീതത്തിൽ ഇട്ടിമാണി മെയ്ഡ് ഇൻ ചൈന, റോണി റാഫേലിന്റെ സംഗീതത്തിൽ മരയ്ക്കാർ അറബിക്കടലിന്റെ സിംഹം, എം. ജയചന്ദ്രന്റെ സംഗീതത്തിൽ പട്ടാഭിരാമൻ എന്നീ ചിത്രങ്ങളിലാണ് എം.ജി ശ്രീകുമാർ ഒടുവിൽ പാടിയത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed