സൗബിന്റേയും സുരാജിന്റേയും വികൃതി


കൊച്ചി: സൗബിൻ ഷാഹിറും സുരാജ് വെഞ്ഞാറമ്മൂടും  പ്രധാന വേഷത്തിലെത്തുന്ന വികൃതി എന്ന ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ‍ പുറത്ത്. നവാഗതനായ എം.സി. ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് നടൻ  ഫഹദ് ഫാസിലാണ് പുറത്തുവിട്ടത്. ബാബുരാജ്, ഭഗത് മാനുവൽ‍, സുധി കോപ്പ, ഇർ‍ഷാദ്, ജാഫർ‍ ഇടുക്കി തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നത്. അജീഷ് പി തോമസ് കഥയും തിരക്കഥയും എഴുതുന്ന ചിത്രത്തിന്‍റെ സംഭാഷണം ജോസഫ് വിജീഷ്, സനൂപ് എന്നിവർ‍ ചേർ‍ന്നാണ് രചിക്കുന്നത്. ആൽ‍ബി ഛായാഗ്രഹണം നിർ‍വഹിക്കുന്ന ചിത്രത്തിന്‍റെ സംഗീതം ഒരുക്കുന്നത് ബിജിബാലാണ്. 

കട്ട് 2 ക്രിയേറ്റ് പിക്‌ച്ചേഴ്‌സിന്‍റെ  ബാനറിൽ‍ എ.ഡി ശ്രീകുമാർ‍, ഗണേഷ് മേനോൻ‍, ലക്ഷ്മി വാര്യർ‍ എന്നിവർ‍ ചേർ‍ന്നാണ് ചിത്രം  നിർ‍മിക്കുന്നത്. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed