പൃഥ്വിരാജ് നായകനായി എത്തുന്ന അയ്യപ്പൻ അടുത്ത വർഷം


തിരുവനന്തപുരം: യുവ സൂപ്പർ താരം പൃഥ്വിരാജ് നായകനായി എത്തുന്ന അയ്യപ്പൻ അടുത്ത വർഷം ചിത്രീകരണം ആരംഭിക്കുമെന്ന് സംവിധായകൻ  ശങ്കർ രാമകൃഷ്ണൻ. ബിഗ് ബഡ്ജറ്റിൽ ഒരുക്കുന്ന ഒരു എപിക് ചിത്രം ആണ് അയ്യപ്പൻ എന്ന് ശങ്കർ രാമകൃഷ്ണൻ പറയുന്നു. കഴിഞ്ഞ കുറച്ചു വർഷങ്ങളായി അതിന്റെ എഴുത്തു നടക്കുകയായിരുന്നു എന്നും വലിയ ക്യാൻവാസിൽ ഉള്ള ചിത്രമാണ് അതെന്നും അദ്ദേഹം പറയുന്നു. അടുത്ത വർഷം പകുതിയോടെ ചിത്രീകരണം ആരംഭിക്കാൻ പ്ലാൻ ചെയ്യുന്ന ഈ ചിത്രം അയ്യപ്പൻ എന്ന ദൈവ സങ്കൽപ്പത്തിന്റെ മനുഷ്യ വശം ആയിരിക്കും പ്രേക്ഷകരിൽ എത്തിക്കാൻ ശ്രമിക്കുന്നത്. 

ഒരു നടൻ എന്ന നിലയിലും രചയിതാവ് എന്ന നിലയിലും തന്റെ കഴിവ് തെളിയിച്ചിട്ടുള്ള ശങ്കർ രാമകൃഷ്ണൻ ഇപ്പോൾ സംവിധായകൻ ആയും തന്റേതായ ഒരിടം മലയാള സിനിമയിൽ നേടിയെടുക്കുകയാണ്. ഈ ചിത്രത്തിന്റെ ഒരു ടൈറ്റിൽ പോസ്റ്റർ കഴിഞ്ഞ വർഷം പുറത്തു വിട്ടിരുന്നു.

അതേസമയം ശങ്കർ രാമകൃഷ്ണന്റെ  ആദ്യ സംവിധാന സംരഭമായ പതിനെട്ടാം പടി കഴിഞ്ഞ ദിവസം റിലീസ് ചെയ്തു. മികച്ച അഭിപ്രായം നേടിയെടുക്കുന്ന ഈ ചിത്രത്തിൽ പുതുമുഖങ്ങൾ ആണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഇവർക്കൊപ്പം മെഗാ സ്റ്റാർ മമ്മൂട്ടി, പൃഥ്വിരാജ്, ആര്യ, ഉണ്ണി മുകുന്ദൻ എന്നിവർ അതിഥി വേഷത്തിലും ഉണ്ട്. ഓഗസ്റ്റ് സിനിമാസിന്റെ ബാനറിൽ ഷാജി നടേശൻ നിർമ്മിച്ച ഈ ചിത്രം ആക്ഷനും ആവേശവുമെല്ലാം നിറഞ്ഞ ഒരു മാസ്സ് എന്റെർറ്റൈനെർ ആണ്. അയ്യപ്പന്റേയും നിർമ്മാണം ഓഗസ്റ്റ് സിനിമാസ് തന്നെയായിരിക്കുമെന്ന് സംവിധായകൻ പറയുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed