അന്പയർ ഇയാൻ ഗൗൾഡിന് ഇന്ന് അവസാന മത്സരം
ലീഡ്‌സ്: ലോകകപ്പിൽ ഇന്ത്യ− ശ്രീലങ്ക മത്സരം ഒരു വിരമിക്കലിന് കൂടിയാണ് വേദിയാകുന്നത്. ഇംഗ്ലീഷ് അന്പയർ ഇയാൻ ഗൗൾഡിന്‍റെ അവസാന അന്താരാഷ്ട്ര മത്സരമാണിത്. ഐ.സി.സി ലോകകപ്പിൽ നാല് ടൂർണമെന്‍റുകളിൽ ഇയാൻ ഗൗൾഡ് മത്സരങ്ങൾ നിയന്ത്രിച്ചിട്ടുണ്ട്. 2011 ലോകകപ്പിൽ ഇന്ത്യ− പാക്കിസ്ഥാൻ സെമി ഫൈനൽ നിയന്ത്രിച്ചത് ഗൗൾഡായിരുന്നു. 1983 ലോകകപ്പിൽ ഇംഗ്ലണ്ടിന്‍റെ വിക്കറ്റ് കീപ്പറായിരുന്ന ഇയാൻ ഗൗൾഡ് 18 ഏകദിനങ്ങൾ കളിച്ചിട്ടുണ്ട്.
അറുപത്തിയൊന്നുകാരനായ ഇയാൻ ഗൗൾഡ് 13 വർഷം മുന്‍പ് ഇംഗ്ലണ്ട്− ശ്രീലങ്ക ടി20 നിയന്ത്രിച്ചാണ് അന്പയറിംഗ് കരിയറിന് തുടക്കമിട്ടത്. 74 ടെസ്റ്റുകൾ നിയന്ത്രിച്ചിട്ടുള്ള ഇയാൻ ഗൗൾഡിന്‍റെ 104−ാം ഏകദിനമാണ് ഇന്നത്തേത്.

