കീർത്തി നാഗചൈതന്യക്കൊപ്പം?
ഹൈദരാബാദ്: കീർത്തിയ്ക്ക് തെലുങ്കിലും തിരക്കേറുകയാണ്. നാഗചൈതന്യ നായകനാകുന്ന ബംഗാർ രാജു എന്ന ചിത്രത്തിൽ കീർത്തി നായികയായേക്കുമെന്നാണ് പുതിയ റിപ്പോർട്ടുകൾ. സൊഗ്ഗഡേ ചിന്നി നയന എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് ബംഗാർ രാജു. കൽയാണ്‍ കൃഷ്ണ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ നാഗ ചൈതന്യയുടെ നായികയാകാനുള്ള ഓഫറിന് കീർത്തി ഇതുവരെ സമ്മതം മൂളിയിട്ടില്ലെന്നാണ് വിവരം. അന്നപൂർണ സ്റ്റുഡിയോസിന്റെ ബാനറിൽ നാഗാർജുനയാണ് ഈ ചിത്രം നിർമ്മിക്കുന്നത്.
അതേസമയം, ആദ്യ ബോളിവുഡ് ചിത്രത്തിനു വേണ്ടി വലിയ തയാറെടുപ്പിലാണ് കീർത്തി സുരേഷ്. ‘ബധായി ഹോ’ എന്നുപേരിട്ടിരിക്കുന്ന സംവിധായകന്‍ അമിത് ശർമ ഒരുക്കുന്ന ചിത്രത്തിനായി ശരീരഭാരം കുറച്ച് മെലിഞ്ഞ ഗെറ്റപ്പിലാകും നടി എത്തുക. അജയ് ദേവ്ഗണിന്റെ നായികയായാണ് കീർത്തിയുടെ ബോളിവുഡ് അരങ്ങേറ്റം. ചിത്രത്തിൽ അജയ് ദേവ്ഗണിന്റെ ഭാര്യയായാകും കീർത്തി എത്തുക.

