ഫേസ്ബുക്കിന്റെ വ്യാജ വാർ‍ത്ത പ്രചരണം തടയുന്നതിനായുള്ള പരിപാടിയിൽ‍ ഭാഗമായി മോഹൻലാലും മഞ്ജു വാര്യരും


തിരുവനന്തപുരം: ഫേസ്ബുക്കിന്റെ വ്യാജ വാർ‍ത്ത പ്രചരണം തടയുന്നതിനായുള്ള പരിപാടിയിൽ‍ ഭാഗമായി മലയാളികളുടെ സ്വന്തം മോഹൻ‍ലാലും മഞ്ജു വാര്യരും. ഓൺലൈനിലെ വ്യാജവാർ‍ത്തകൾ‍ തടയുന്നതിനുള്ള വഴികൾ‍ വിശദമാക്കുന്ന വീഡിയോ ഇരുവരുമ തങ്ങളുടെ ഫേസ്ബുക്ക് അക്കൗണ്ടുകളിൽ‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. പലപ്പോഴും മൊബൈൽ‍ഫോൺ‍ വഴി ഞങ്ങൾ‍ നായിക നായകന്മാർ‍ പോലും കബളിപ്പിക്കപ്പെടാറുണ്ട് എന്ന് പറഞ്ഞു തുടങ്ങുന്ന വീഡിയോയിൽ‍ വ്യാജ വാർ‍ത്തകളും അഭ്യൂഹങ്ങളും കണ്ടെത്താൻ‍ ചില ലളിതമായ വഴികൾ‍ പറഞ്ഞുതരുന്നു. 

സോഷ്യൽ‍ മീഡിയകളിലെ സ്‌പോട്ട് ന്യൂസ് വ്യാജമാകാൻ സാധ്യതയുണ്ട്. അതിന്റെ ലക്ഷണങ്ങൾ‍ കൃത്യമായി പരിശോധിക്കുക. ഉറവിടമില്ലാത്ത ഫോർ‍വാഡ് ചെയ്തുവരുന്ന വിവരങ്ങൾ‍ ശരിയാവണം എന്നില്ല. ചിത്രങ്ങളും വീഡിയോയും ശബ്ദവും നിങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ വേണ്ടി എഡിറ്റ് ചെയ്തവയാവാം. വസ്തുതകൾ‍ അറിയാന്‍ ഓണ്‍ലൈനിൽ‍ തിരയുക. വിശ്വാസ യോഗ്യമായ മാധ്യമ വെബ്സൈറ്റുകൾ‍ നോക്കുക.  എന്നിട്ടും സംശയങ്ങൾ‍ ഉണ്ടെങ്കിൽ‍ വിവരങ്ങൾ‍ ഫേസ്ബുക്കിന്റെ വസ്തുതാ പരിശോധകരോട് ചോദിക്കുക. വ്യാജ വാർ‍ത്താ പ്രചരണം തടയാൻ സഹായിക്കുക. എന്തെങ്കിലും വ്യാജമാണെന്ന് കണ്ടാൽ‍ അത് പങ്കുവയ്ക്കുന്നതിന് മുന്പ് ആളുകളോട് പറയുക. ഒരു സന്ദേശം അത് ആരെങ്കിലും നിങ്ങളോട് പറഞ്ഞു എന്ന കാരണം കൊണ്ടുമാത്രം പങ്കുവയ്ക്കാതിരിക്കുക. അവർ‍ സുഹൃത്തുക്കളാണെങ്കിൽ‍ പോലും.

അഭ്യൂഹങ്ങളും വ്യാജവാർ‍ത്തകളും പരത്തി ഒരു വില്ലനായി മാറരുത് എന്നും പകരം സത്യസന്ധമായ വാർ‍ത്തകൾ‍ പങ്കുവച്ച് നായകനും നായികയുമാവൂ എന്നും വീഡിയോയിൽ‍ പ്രത്യക്ഷപ്പെട്ട താരങ്ങൾ‍ പറയുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed